ലക്കിസ്റ്റാറിലെ കുഞ്ഞു സംഗീത സംവിധായകന്‍


arjun little singer - Keralacinema.com
ഏറെക്കാലത്തിന് ശേഷം ജയറാമിന്‍റെ ഒരു ചിത്രം തീയേറ്ററില്‍ വിജയം നേടുന്നതിനൊപ്പം ഒരു കുട്ടിയും ഈ ചിത്രത്തിലൂടെ ശ്രദ്ധേയനാകുന്നു. സിനിമ പിന്നണി ഗായകനായ വിനോദ് വര്‍മ്മയുടെ മകന്‍, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജ്ജുനാണ് ഗാനരചനയും, സംഗീതസംവിധാനവും നിര്‍വ്വഹിച്ച് ശ്രദ്ധേയനായത്. ദീപക് ദേവിന്‍റെ ടീമിലെ ഗിത്താറിസ്റ്റാണ് വിനോദ് വര്‍മ്മ. വിനോദ് വര്‍മ്മയുടെ സ്റ്റുഡിയോയില്‍ തന്നെ പാടിയ പാട്ട് അര്‍ജ്ജുന്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നത് ലക്കി സ്റ്റാറിന്‍റെ സംവിധായകന്‍ ദിപു അന്തിക്കാടിന്‍റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഈ ഗാനമാണ് ചിത്രത്തില്‍ ഉപയോഗിച്ചത്. മലയാള ചലച്ചിത്ര സംഗീതത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭയായി മാറിയിരിക്കുകയാണ് അര്‍ജ്ജുന്‍ ഇപ്പോള്‍.

Comments

comments