ആന്‍ഡ്രോയ്ഡ് ഫോണില്‍ യുട്യൂബ് ഓഡിയോ


ആന്‍ഡ്രോയ്ഡ് ഫോണില്‍ യുട്യൂബില്‍ നിന്ന് പാട്ട് കേള്‍ക്കുന്നവര്‍ നിരവധിയുണ്ടാകും. യുട്യൂബ് ഒരു വീഡിയോ ഷെയറിങ്ങ് സൈറ്റാണെങ്കിലും പാട്ടുകളുടെ ഒരു വന്‍ശേഖരം തന്നെ അവിടെയുണ്ട്. ഏറെ ഗാനങ്ങള്‍ എം.ത്രിയായി കണ്‍ വെര്‍ട്ട് ചെയ്ത് അവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യുന്നു.

ലിമിറ്റഡ് ബാന്‍ഡ് വിഡ്തുള്ള കണക്ഷനില്‍ യുട്യൂബ് പ്ലേ ചെയ്യുന്നത് പെട്ടന്ന് തന്നെ ഇന്‍റര്‍നെറ്റ് ലിമിറ്റ് പരിധി കടക്കാനിടയാക്കും. ഇതിനൊരു ബദല്‍ സംവിധാനമാണ് യുട്യൂബ് വീഡിയോ ഇല്ലാതെ ഓഡിയോ മാത്രം പ്ലേ ചെയ്യുന്നത്. ഇതിന് സഹായിക്കുന്ന രണ്ട് ആപ്ലിക്കേഷനുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
Youtube radio - Compuhow.com
YouTube Radio
വളരെ ലളിതമായ ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് YouTube Radio. ഒരു ബ്ലാക്ക് സ്ക്രീനും മുകളിലായി ഒരു പ്ലെയറും കാണാനാവും. Settings മെനുവില്‍ പോയി പാട്ടുകള്‍ സെര്‍ച്ച് ചെയ്യാം. സെര്‍ച്ച് ചെയ്യുമ്പോല്‍ പാട്ടുകള്‍ സെര്‍ച്ച് ചെയ്യാന്‍ ശ്രദ്ധിക്കുക. സെര്‍ച്ച് റിസള്‍ട്ട് വ്യു, റേറ്റിംഗ് എന്നിങ്ങനെ പല മാനദണ്ഡപ്രകാരം ക്രമീകരിക്കാനാകും.

DOWNLOAD

uListen - Compuhow.com
uListen
ഇതില്‍ പാട്ടുകള്‍ മാത്രമല്ല വീഡിയോകള്‍ പ്ലേ ചെയ്യാനും സാധിക്കും. പ്ലേ ലിസ്റ്റുകള്‍ തയ്യാറാക്കി മെമ്മറി കാര്‍ഡില്‍ സേവ് ചെയ്യാന്‍ ഈ ആപ്ലിക്കേഷനില്‍ സാധ്യമാകും. നോട്ടിഫിക്കേഷന്‍ കണ്‍ട്രോളും, ഹെഡ്സെറ്റ് കണ്‍ട്രോളും ഇതില്‍ ലഭ്യമാണ്.

DOWNLOAD

Comments

comments