ലിയോണ ലിഷോയ് റോസാപൂക്കളത്തിലൂടെ തിരിച്ചെത്തുന്നു


നവാഗതനായ അനിൽ നായർ സംവിധാനം ചെയ്യുന്ന റോസാപൂക്കളം എന്ന സൈക്കോളജിക്കൽ ത്രില്ലറിലൂടെ നടി ലിയോണ ലിഷോയ് തിരികെ എത്തുന്നു. കുറച്ച് നാളായി മലയാളസിനിമയിൽ വിട്ടു നിന്ന നടി വീണ്ടും മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ്. ഭാവി, വർത്തമാന കാലങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നും അതിനാൽത്തന്നെ ഇതിലെ അഭിനേതാക്കളെയെല്ലാം രണ്ട് വ്യത്യസ്ത വേഷത്തിൽ കാണാനാകുമെന്ന് ലിയോണ പറയുന്നു. ഇതോടൊപ്പം വിനോദ് സുകുമാരൻ സംവിധാനം ചെയ്ത്, ഫഹദ് ഫാസിലും രാധികാ ആപ്തേയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലിയോണ പൂർത്തിയാക്കി.

English Summary : Liona Lishoy is coming back with Rosapookkalam

Comments

comments