ലൈറ്റ് മാനേജര്‍ – മള്‍ട്ടിപ്പിള്‍ റിമോട്ട് കംപ്യൂട്ടര്‍ കണ്‍ട്രോളിങ്ങ്


വിന്‍ഡോസ് സെവനില്‍ ബില്‍റ്റ് ഇന്നായി റിമോട്ട് കംപ്യൂട്ടര്‍ കണ്‍ട്രോളിങ്ങ് ആപ്ലിക്കേഷനുണ്ട്. എന്നാല്‍ മള്‍ട്ടിപ്പിള്‍ കംപ്യൂട്ടറുകള്‍ ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് ലൈറ്റ് മാനേജര്‍. ഇതൊരു ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനാണ്. പല കംപ്യൂട്ടറുകളില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് ഒരു സെന്‍ട്രല്‍ കംപ്യൂട്ടര്‍ ഉപയോഗിച്ച് ഇതില്‍ കണ്‍ട്രോളിങ്ങ് നടത്താം. നെറ്റ്വര്‍ക്ക് െയ്തിരിക്കുന്നത് ഒറു മാപ് പോലെ കാണാന്‍ സാധിക്കും. കണക്ടഡ് കംപ്യൂട്ടറുകള്‍ സൂം ചെയ്യാനും, ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കും. രജിസ്ട്രി എഡിറ്റിങ്ങ്, ടെക്സ്റ്റ് ചാറ്റ് എന്നിവയും ഇതില്‍ സാധ്യമാകും.

ഇതിന്‍റെ ട്രയല്‍ പായ്ക്ക് ഫ്രീയായി ലഭിക്കും. ഓഫിസുകളിലും മറ്റും റിമോട്ട് കംപ്യൂട്ടര്‍ സെറ്റപ്പ് ചെയ്യുന്നവര്‍ക്ക് ഈ പ്രോഗ്രാം ഉപകരിക്കും.
www.litemanager.com

Comments

comments