എല്‍.ജി സ്പ്രിന്റ്


മൊബൈല്‍ മാര്‍ക്കറ്റിലേക്ക് 4ജി LTE ഫോണുമായി എല്‍.ജി വരുന്നു. 2012 പകുതിയോടെ മാര്‍ക്കറ്റിലെത്തുന്ന പുതിയ എക്കോഫ്രണ്ടിലി മോഡലിന്റെ പേര് സ്പ്രിന്റ് എന്നാണ്.
ഫോണിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത് 50 ശതമാനം റീസൈക്കിള്‍ഡ് പ്ലാസ്റ്റിക് ഉപയോഗിച്ചാണെന്ന് കമ്പനി പറയുന്നു.
4 ഇഞ്ചാണ് സ്‌ക്രീന്‍ സൈസ്. റെസലൂഷന്‍ 480×800. ആന്‍ഡ്രോയ്ഡ് 2.3 ആണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. കാമറ 5 മെഗാപിക്‌സല്‍.
യു.എസില്‍ ആദ്യം പുറത്തിറക്കുന്ന ഫോണ്‍ ഇന്ത്യയില്‍ എന്ന് എത്തുമെന്ന് ഉറപ്പായിട്ടില്ല.

Comments

comments