ദേവകി അന്തര്‍ജനമായി ലെനസുരേഷ് ഉണ്ണിത്താന്‍ സംവിധായകനായ അയാള്‍ എന്ന ചിത്രത്തില്‍ ലെന ദേവകി എന്ന അന്തര്‍ജ്ജനമാകുന്നു. അറുപതുകളിലെ കഥപറയുന്ന ചിത്രത്തില്‍ ഒരാളെ പ്രണയിക്കുന്ന മൂന്ന് സ്ത്രീകളില്‍ ഒരുവളായാണ് ലെനയെത്തുന്നത്.

അറുപതുകളിലെ ഇടുങ്ങിയ ചിന്താഗതിയുള്ള സ്ത്രീയും പുരുഷനുമല്ല ഈ സിനിമയില്‍. വളരെ തുറന്ന ചിന്താഗതിയുള്ളവരുടെ ബന്ധമാണ്. സ്നേഹം,​ സാമൂഹിക ധര്‍മ്മം,​ പ്രണയം എന്നിവയെല്ലാമാണ് സിനിമ പറയുന്നതെന്ന് ലെന പറയുന്നു.

സ്നേഹം എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയെങ്കിലും ട്രാഫിക് എന്ന സിനിമയിലൂടെയാണ് ലെനയുടെ അഭിനയജീവിതത്തില്‍ മികവുറ്റ കഥാപാത്രങ്ങള്‍ ലഭിച്ചു തുടങ്ങിയത്.

Comments

comments