തടസം മാറാതെ ലീല !


leela - Keralacinema.com
ഏറെക്കാലമായി പറഞ്ഞുകേള്‍ക്കുന്ന ഒരു പ്രൊജക്ടാണ് മമ്മൂട്ടി നായകനാകുന്ന രഞ്ജിത് ചിത്രം ലീല. ഉണ്ണി ആര്‍. എഴുതിയ കഥയെ ആധാരമാക്കിയുള്ള ചിത്രം പല തവണ മാറ്റിവെയ്ക്കുപ്പെട്ടിരുന്നു. റീമ കല്ലിങ്കലാണ് ഇതില്‍ നായകയാകുമെന്ന് കേട്ടിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ബാവുട്ടിയുടെ നാമത്തില്‍ വലിയ വിജയമൊന്നും നേടാതിരുന്നതാണ് പുതിയ പരീക്ഷണ ചിത്രത്തില്‍ നിന്ന് രഞ്ജിത് പിന്‍മാറാന്‍ കാരണമെന്നാണ് പറയുന്നത്. ആദ്യം മോഹന്‍ലാലിനെയും, പിന്നീട് ശങ്കര്‍ രാമകൃഷ്ണനെയും നായകരാക്കി പിന്നീടാണ് മമ്മൂട്ടിയെ തെരഞ്ഞെടുത്തത്. എന്തായാലും ലീല അനിശ്ചിതാവസ്ഥയില്‍ നില്‍ക്കവേ ജര്‍മ്മനി പശ്ചാത്തലമാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് രഞ്ജിത്. ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി തന്നെ.

Comments

comments