ലീച്ച് ബ്ലോക്ക്


ഇന്‍റര്‍നെറ്റില്‍ നിങ്ങളുടെ സമയം ഏറെ അപഹരിക്കുന്നതെന്താണ്. ഒരു വര്‍ക്ക് ചെയ്യാനായി നെറ്റിന് മുന്നിലിരിക്കുമ്പോള്‍ നിങ്ങള്‍ പലപ്പോഴും മറ്റ് സൈറ്റുകളിലേക്ക് കയറിപ്പോകും. അതില്‍ മുഴുകി സമയം പോകുന്നതറിയുകയുമില്ല. ഫേസ് ബുക്ക്, ബ്ലോഗ്, യുട്യൂബ്, ട്വിറ്റര്‍, ഓണ്‍ലൈന്‍ ഗെയിംസ് എന്ന് വേണ്ട നമ്മുടെ പ്രൊഡക്ടിവിറ്റി കളയാനാവാശ്യമായതെല്ലാം നെറ്റില്‍ ഫ്രീയായി ലഭിക്കും. ഈ സാഹചരയത്തില്‍ നിങ്ങളെ സ്വയം വിലക്കാനും, മറ്റുള്ള വരെ വിലക്കാനും ഉപയോഗിക്കാവുന്ന ഒരു ആഡോണാണ് ലീച്ച് ബ്ലോക്ക്.
ആറ് വെബ്സൈറ്റുകള്‍ വരെ പല സമയങ്ങളിലും, ഡേറ്റുകളിലും സെറ്റ് ചെയ്ത തടയാന്‍ ഇത് ഉപയോഗപ്പെടുത്താം. വിലക്കേണ്ട സൈറ്റുകളുടെ പേര് നമുക്ക് എന്‍റര്‍ ചെയ്യാം. അതുപോലെ ദിവസം സെലക്ട് ചെയ്ത് ഏതൊക്കെ സമയത്താണ് വിലക്കേണ്ടത് എന്നും നല്കാം. അതുപോലെ പാസ്വേഡ് നല്കി ഇതിന് പ്രൊട്ടക്ഷന്‍ നല്കുകയും ചെയ്യാം. കുട്ടികളെ നെറ്റ് ഉപയോഗിക്കുന്നതില്‍ നിയന്ത്രിക്കാന്‍ ഇത് ഏറെ പ്രയോജനകരമാവും.
https://addons.mozilla.org/en-US/firefox/addon/leechblock/

Comments

comments