LED പ്രൊജക്ടറുകള്‍


എല്‍.സി.ഡി, ഡി.എല്‍.പി പ്രൊജക്ടറുകളെ പിന്തള്ളി എല്‍.ഇ.ഡി പ്രൊജക്ടറുകള്‍ വിപണിയില്‍ മുന്നേറുകയാണ്. മുമ്പ് വലിയ സ്ഥാപനങ്ങളില്‍ മാത്രം ഉപയോഗിച്ചിരുന്ന പ്രൊജക്ടറുകള്‍ ഇന്ന് ബഹുഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, വീടുകളില്‍ പോലും സാധാരണമായി ഉപയോഗിക്കാന്‍ തുടങ്ങി കഴിഞ്ഞു.
മറ്റ് പ്രൊജക്ടറുകളില്‍ നിന്ന് എല്‍.ഇ.ഡി ക്കുള്ള പ്രത്യേകത അതിന്റെ വലിപ്പക്കുറവും, വിലയിലെ കുറവുമാണ്. എല്‍.സിഡില്‍ ഉപയോഗിക്കുന്ന ലാമ്പിന് വന്‍വിലയാണ് ഇപ്പോളും ഉള്ളത്. എന്നാല്‍ എല്‍.ഇ.ഡി വിലകുറഞ്ഞതും ഏറെക്കാലം നില്‍ക്കുന്നതുമാണ്. കൂടാതെ എക്കോഫ്ണ്ടിലെയന്നും പറയാം.
സാധാരണ എല്‍.സി.ഡി ലാമ്പ് കാലാവധി 4000 മണിക്കൂറിന് താഴെ നില്‍ക്കുമ്പോള്‍ എല്‍.ഇ.ഡി ആഴ്ചയില്‍ 40 മണിക്കൂര്‍ വെച്ച് 10-20 വര്‍ഷം ഉപയോഗിക്കുവാന്‍ സാധിക്കുമെന്നാണ് നിരിക്ഷണം. ഇത് പ്രൊജക്ടര്‍ കാലാവധിയേക്കാല്‍ വലുതാണ്. 20000 മണിക്കൂര്‍ ലൈഫ് ഏറെക്കുറെ ഉറപ്പാണ്.
വരും നാളുകളില്‍ ടെലിവിഷന്റെ സ്ഥാനം പ്രൊജക്ടറുകള്‍ ഏറ്റെടുത്താലും അത്ഭുതപ്പെടാനില്ല. ഹോംതീയേറ്ററുകള്‍ സുപരിചിതമായ ഈ കാലത്ത് വീടുകളില്‍ ധാരാളമായി പ്രൊജക്ടര്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. തീയേറ്ററില്‍ പോലി ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്കി സിനിമ കാണുന്നതിനേക്കാള്‍ ലാഭകരമാകും ഡി.വി.ഡി ഉപയോഗിച്ച് ഹോം തീയേറ്ററില്‍ സിനിമ കാണുന്നത്.
മൊബൈല്‍ ഫോണില്‍ വരെ ഇന്ന പ്രൊജക്ടറുണ്ടല്ലോ…

Comments

comments