ഗിറ്റാര്‍ പഠിക്കാന്‍ ഓണ്‍ലൈന്‍ ഹെല്‍പ്


എന്തിനും ഏതിനും ഓണ്‍ലൈന്‍ സഹായം തേടുന്നവരാണ് ഭൂരിപക്ഷവും. ഡിക്ഷണറിയില്‍ ഒരു വാക്കിന് അര്‍ത്ഥം നോക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഗൂഗിളില്‍ അത് കണ്ടെത്തും, കംപ്യൂട്ടറിന് എന്തെങ്കിലും പ്രശ്നം കണ്ടാല്‍ ഗൂഗിളില്‍ പരിഹാരം കണ്ടെത്തി സ്വയം ട്രബിള്‍ഷൂട്ട് ചെയ്യുക തുടങ്ങി എല്ലാ മേഖലകളിലും ഓണ്‍ലൈന്‍ സഹായം ലഭിക്കും. പഠന രംഗത്ത് ഓണ്‍ലൈന്‍ സാന്നിധ്യം വളരെ ശക്തമാണല്ലോ. ക്ലാസ്സുകള്‍ മുതല്‍, ‌‌ടെക്സ്റ്റ്, നോട്ട് ഭാഗങ്ങള്‍ വരെ ഫ്രീയായി ഓണ്‍ലൈനിലുണ്ട്. ഇവിടെ സംഗീതത്തില്‍ താല്പര്യമുള്ളവര്‍ക്ക് ഗിറ്റാര്‍ പഠിക്കാന്‍ സഹായിക്കുന്ന ഒരു സൈറ്റാണ് പരിചയപ്പെടുത്തുന്നത്.

ടെക്സറ്റ് മാത്രമല്ല, വിഷ്വല്‍ സഹായവും ഈ StrumSchool പഠനത്തിന് ലഭിക്കും.തികച്ചും സൗജന്യമായി ലഭ്യമാക്കുന്ന ഈ പാഠ്യഭാഗങ്ങളുപയോഗിച്ച് ഗിറ്റാര്‍ വായനയുടെ ബേസിക് പാഠങ്ങള്‍ നിങ്ങള്‍ക്ക് പഠിക്കാം.കൂടാതെ സാങ്കേതിക പദങ്ങളുടെ ശേഖരവും അവയുടെ വിശദീകരണവും ഇതില്‍ ലഭിക്കും.

www.strumschool.com

Comments

comments