ഇംഗ്ലീഷ് പ്രൊനൗണ്‍സിയേഷന്‍ പഠിക്കാം


ഇംഗ്ലീഷ് യൂണിവേഴ്സല്‍ ലാംഗ്വേജാണല്ലോ. ഇംഗ്ലീഷ് ഭാഷയില്‍ മികച്ച അറിവുണ്ടെങ്കില്‍ ഇന്ന് ഒരു ജോലി കണ്ടെത്താന്‍ വളരെ എളുപ്പമാണ്. ഇംഗ്ലീഷ് പഠനത്തില്‍ പ്രധാനപ്പെട്ടതാണ് ഉച്ചാരണം. ഓരോ വാക്കും ഉച്ചരിക്കേണ്ട വിധത്തില്‍ പറഞ്ഞാല്‍ മാത്രമേ ആ ഭാഷ മാത്രം അറിയുന്നവര്‍ക്ക് മനസിലാകൂ. പേരുകളുടെ ഉച്ചാരണം പഠിക്കാന്‍ സഹായിക്കുന്ന നിരവധി സൈറ്റുകളുണ്ട്. അവയില്‍ ചിലത് താഴെ പരിചയപ്പെടുത്തുന്നു

Hear Names
ഈ സൈറ്റില്‍ വാക്കുകളുടെ ശരിക്കുള്ള ഉച്ചാരണം കേട്ട് മനസിലാക്കാം. ഇതിന് സെര്‍ച്ച് ബോക്സില്‍ വാക്ക് നല്കി എന്‍റര്‍ അടിക്കുക. തുടര്‍ന്ന് വരുന്ന റിസള്‍ട്ടില്‍ ആ വാക്കും, റിലേറ്റഡായ മറ്റ് ചില വാക്കുകളും കാണാം. ഇതിന് സമിപമുള്ള ഓഡിയോ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് ശരിയായ ഉച്ചാരണം കേള്‍ക്കാം.
hearnames.com
Pronounce Names
നേരത്തെ കണ്ട സൈറ്റിന് സമാനമായ സൈറ്റാണ് ഇത്. ഇത് പേരുകളുടെ വലിയൊരു കളക്ഷനാണ്. സെര്‍ച്ച് ബോക്സില്‍ പേര് നല്കി പേര് കണ്ടെത്താം. അഥവാ കണ്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇതിനായി റിക്വസ്റ്റ് ചെയ്യാം. സബ്മിറ്റ് ചെയ്യാനും ഇതില്‍ സൗകര്യമുണ്ട്.
www.pronouncenames.com

Inogolo
ഇത് പേരിന് മാത്രമല്ല സ്ഥലപ്പേരുകള്‍ ശരിയായ വിധത്തില്‍ മനസിലാക്കാനും ഉപയോഗിക്കാം. നിങ്ങള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഫൊണെറ്റിക് ആയും, ഓഡിയോ ആയും റിസള്‍ട്ടുകള്‍ ലഭിക്കും. അതുപോലെ ഓരോന്നിന്റെയും ഒറിജിന്‍ എങ്ങനെയെന്നും ഇതില്‍ കാണാം.
http://inogolo.com/

The Name Engine
പ്രമുഖ വ്യക്തികളുടെ പേരിന്റെ ഉച്ചാരണം ശരിയായ വിധത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്ന സൈറ്റാണ് ഇത്. ഹോം പേജില്‍ വിവിധ കാറ്റഗറികള്‍ കാണാം. ഇവയില്‍ ക്ലിക്ക് ചെയ്ത് അതിലെ ആളുകളെ കാണാം.
www.thenameengine.com

Comments

comments