Le Dimmer – ഡെസ്ക്ടോപ്പ് ഡിമ്മിങ്ങ്


ഡെസ്ക്ടോപ്പില്‍ പല പ്രോഗ്രാമുകള്‍ നമ്മള്‍ ഓപ്പണ്‍ ചെയ്ത് വെയ്ക്കാറുണ്ട്. എന്നാല്‍ ഓപ്പണ്‍ ചെയ്ത പ്രോഗ്രാമിലേക്ക് കൂടുതല്‍ ശ്രദ്ധകിട്ടാന്‍ അത് ഹൈലൈറ്റ് ചെയ്ത് മറ്റുള്ളവ ഡിം ചെയ്താല്‍ എങ്ങനെയിരിക്കും. അതിനാണ് Le Dimmer.
Le dimmer -Compuhow.com
വളരെ സിംപിളായി ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണിത്. കംപ്യൂട്ടറില്‍ ഫുള്‍സ്കിരീനാക്കാതെ സിനിമ കാണുന്ന പതിവ് നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ പ്രോഗ്രാം ഉപയോഗിച്ച് കൂടുതല്‍ ആകര്‍ഷകമാക്കാം. അതുപോലെ രണ്ട് പ്രോഗ്രാം വിന്‍ഡോകള്‍ തുറന്ന് വെയ്ക്കുകയും ഒന്നില്‍ ശ്രദ്ധ കേന്ദ്രകരിക്കുകയും വേണമെങ്കിലും ഇത് ഉപയോഗപ്പെടും.
168KB മാത്രം സൈസുള്ള ഒരു പ്രോഗ്രാമാണിത്. ഇന്‍സ്റ്റലേഷന്‍ ആവശ്യമില്ലാത്ത ഈ പോര്‍ട്ടബിള്‍ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് അണ്‍സിപ്പ് ചെയ്യുക. അത് റണ്‍ ചെയ്യുമ്പോള്‍ ബാക്ക്ഗ്രൗണ്ടില്‍ പ്രോഗ്രാം പ്രവര്‍ത്തിച്ചുതുടങ്ങും. സിസ്റ്റം ട്രോയില്‍ നിന്ന് ഇത് ആക്സസ് ചെയ്യാം.
ഡിം ചെയ്യുന്നതിന്‍റെ തോതും ഇതില്‍ മാറ്റാവുന്നതാണ്.
ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് quit എടുത്തോ Ctrl+Shift+Q അടിച്ചോ എക്സിറ്റ് ചെയ്യാവുന്നതാണ്.
32ബിറ്റ്., 64 ബിറ്റ് വേര്‍ഷനുകളെ സപ്പോര്‍ട്ട് ചെയ്യുന്ന ഈ സിംപിള്‍ പ്രോഗ്രാം കംപ്യൂട്ടറില്‍ ചെയ്യുന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും.

dl3.creativemark.co.uk/files/LeDimmer/LeDimmer.zip

Comments

comments