വരുന്നു ഇന്റല്‍ പ്രൊസസര്‍ ലാവ സ്മാര്‍ട്ട് ഫോണ്‍


കംപ്യൂട്ടര്‍ പ്രൊസസര്‍ രംഗത്തെ രാജാവായ ഇന്റല്‍ സ്മാര്‍ട്ട് ഫോണുമായി വരുന്നു. കംപ്യൂട്ടര്‍ പ്രൊസസര്‍ രംഗം അടക്കിവാഴുമ്പോഴും സ്മാര്‍ട്ട്‌ഫോണുകളുടെ മൈക്രോ പ്രൊസസര്‍ നിര്‍മ്മാണത്തില്‍ കമ്പനിക്ക് മുന്നേറാന്‍ സാധിച്ചിരുന്നില്ല. ലാവ മൊബൈലുമായി സഹകരിച്ചാണ് Xolo X900 എന്ന മോഡലാണ് പുറത്തിറങ്ങാന്‍ പോകുന്നത്.
4.03 സ്‌ക്രീന്‍ സൈസാണ് ഈ സ്മാര്‍ട്ട് ഫോണിന്റേത്. 1024×600 പിക്‌സല്‍ റെസലുഷന്‍. ക്രോം പ്ലേറ്റഡ് മെറ്റല്‍ ഫ്രെയിമാണ് ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് 2.3 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഐസ്‌ക്രീംസാന്‍ഡ് വിച്ചിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കും.
Intel Atom Z2640 ആണ് പ്രൊസസര്‍. (1.6 GHZ). റാം 1 ജി.ബി, 8 മെഗ പിക്‌സല്‍ ക്യാമറ, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവ ഫീച്ചറുകള്‍.
എടുത്ത് പറയേണ്ട സവിശേഷത ലാവ ഫോണുകളുടെ സാധാരണ ലുക്കില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായ ക്ലാസ് ലുക്ക് ഇതിനുണ്ട് എന്നതാണ്. വില ലഭ്യമല്ല.

Comments

comments