ഫയര്‍ഫോക്സില്‍ നിന്നുകൊണ്ട് പ്രോഗ്രാമുകള്‍ ലോഞ്ച് ചെയ്യാം


ഇപ്പോളത്തെ രണ്ട് മുന്‍നിര ബ്രൗസറുകളാണല്ലോ ക്രോമും, ഫയര്‍ഫോക്സും. മികച്ച ഏറെ സംവിധാനങ്ങള്‍ മത്സരബുദ്ധിയോടെയെന്നവണ്ണം ഇവ കാലാനുസൃതമായി ഏര്‍പ്പെടുത്താറുണ്ട്. രണ്ടും സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തിലുമാണ്.
Easy access - Compuhow.com
വൈവിധ്യപൂര്‍ണ്ണമായ ഒട്ടേറെ ആഡോണുകള്‍ ക്രോമില്‍ ലഭ്യമാണ്. ഇത്തരത്തിലൊന്നാണ് Easy Access. ഇതൊരു ആപ്ലിക്കേഷന്‍ ലോഞ്ചറാണ്. ഡിഫോള്‍ട്ടായി അഞ്ച് പ്രോഗ്രാമുകളാണ് ഇതിലുള്ളത്. നോട്ട്പാഡ്, മൈ കംപ്യൂട്ടര്‍, പെയിന്‍റ്, കാല്‍ക്കുലേറ്റര്‍, ഫയര്‍ഫോക്സ് പ്രൊഫൈല്‍ ചേഞ്ചര്‍ എന്നിവ. ഇവക്ക് പുറമേ പ്രോഗ്രാമുകള്‍ ഇതിലേക്ക് ആഡ് ചെയ്യുകയും ചെയ്യാവുന്നതാണ്. ആഡോണ്‍ ബട്ടണില്‍ ക്ലിക്ക് ചെയാതല്‍ മെനു രൂപത്തില്‍ പ്രോഗ്രാം സെലക്ട് ചെയ്യാം.

ഫള്‍ഡറുകള്‍ സപ്പോര്‍ട്ട് ചെയ്യില്ലെങ്കിലും, ഫയലുകള്‍ ഇതില്‍ ആഡ് ചെയ്യാം. ബ്രൗസറില്‍ വര്‍ക്ക് ചെയ്യുന്നതിനിടെ മറ്റ് ഫയലുകളും , മൈകംപ്യൂട്ടറുമൊക്കെ അവിടെ നിന്നുകൊണ്ട് തന്നെ എടുക്കാന്‍ ഈ ആഡോണ്‍ സഹായിക്കും.

DOWNLOAD

Comments

comments