ലാപ്‌ടോപ്പ് ഓവര്‍ ഹീറ്റിങ്ങ്…!


നിങ്ങളുടെ ലാപ്‌ടോപ് ഓവര്‍ ഹീറ്റ് ആവുന്നതായി അനുഭവപ്പെടുന്നുണ്ടോ?. ഉണ്ടെങ്കില്‍ അതിന് മുന്‍കരുതലുകളും പരിഹാരങ്ങളും എടുക്കുന്നത് സിസ്റ്റം കേടാകാതിരിക്കുന്നതിന് ഉപകരിക്കും.ലാപ്‌ടോപ്പിന്റെ ഫാന്‍ എപ്പോഴും മാക്‌സിമം സ്പീഡിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ തകരാറുണ്ടാവാന്‍ ഇടയുണ്ട്. അതുപോലെ ഇടക്കിടക്ക് സിസ്റ്റം ഓഫായിപോകുന്നതും ഓവര്‍ ഹീറ്റുകൊണ്ടാകാം. അതുപോലെ ലാപ്‌ടോരപ്പില്‍ തൊടുമ്പോള്‍ അമിതമായ ചൂട് അനുഭവപ്പെടുന്നുവെങ്കില്‍ തകരാറുണ്ടായിരിക്കാന്‍ ഇടയുണ്ട്.
എന്താണ് പ്രതിവിധി?
ആദ്യമായി ശ്രദ്ധിക്കേണ്ടത് ലാപ് ടേപ്പ് വെയ്ക്കുന്ന സ്ഥലമാണ്. ബ്ലാങ്കറ്റ്, തലയിണ, മറ്റ് കട്ടികുടിയ തുണികള്‍ എന്നിവക്ക് മേല്‍ ലാപ്‌ടോപ്പ് വെക്കാതിരിക്കുക. കട്ടികൂടിയ ഉറപ്പുള്ള പ്രതലങ്ങളില്‍ വെയ്ക്കുക.
പറ്റുമെങ്കില്‍ ലാപ്‌ടോപ്പ് കൂളര്‍ ഉപയോഗിക്കുക. ഇതില്‍ ബില്‍റ്റ് ഇന്‍ ഫാനുള്ളതിനാല്‍ ചൂട് വലിച്ചെടുത്തുകൊള്ളും.
അതുപോലെ പൊടിയടിഞ്ഞ് ലാപ്‌ടോപ്പിന്റെ വായുസഞ്ചാരത്തിനുള്ള ഹോളുകള്‍ അടഞ്ഞിട്ടില്ല എന്നുറപ്പ് വരുത്തുക. ചെറിയ എയര്‍ കംപ്രസര്‍ ഉപയോഗിച്ച് പൊടി അടിച്ച് കളയാന്‍ സാധിക്കും.
ഇവകൊണ്ട് ഫലം കാണുന്നില്ലെങ്കില്‍ സര്‍വ്വിസ് സെന്ററില്‍ ബന്ധപ്പെടുക…..

Comments

comments