ലാപ്‌ടോപ്പ് ചാര്‍ജ്ജറും, ഓവര്‍ ഹീറ്റിങ്ങും


ലാപ്‌ടോപ്പ് ഉപയോഗിക്കുന്ന ഭൂരിഭാഗം പേരും പരാതിപ്പെടുന്ന കാര്യമാണ് ചാര്‍ജ്ജറിന്റെ അമിതമായ ചൂട്. ഏറെ നേരം ചാര്‍ജ്ജിങ്ങിലിട്ടിരുന്നാല്‍ നിങ്ങളുടെ കൈകള്‍ക്ക് പൊള്ളലേല്‍ക്കും വിധം ചാര്‍ജ്ജര്‍ ചൂടാവാറുണ്ട്. ഇത് തകരാറോ എന്ന് പലരും ചോദിക്കുന്ന ചോദ്യമാണ്.
എന്നാല്‍ ഇത് തികച്ചും സാധാരണമായി കണ്ടു വരുന്നതാണ്. ഉയര്‍ന്ന വോള്‍ട്ടിലുള്ള വൈദ്യുതിയെ ചാര്‍ജ്ജറിലൂടെ കടത്തിവിടുമ്പോഴുണ്ടാകുന്ന സ്വഭാവികമായ പ്രവര്‍ത്തനമാണ് ഈ ചൂട്. മൊബൈല്‍ ചാര്‍ജ്ജറുകളും ഇങ്ങനെ ചൂടാകാറുണ്ടല്ലോ?
മറ്റൊരു കാര്യം നമ്മുടെ നാട്ടിലെ വൈദ്യുതിയുമായി ബന്ധപ്പെട്ടാണ്. സ്ഥിരതയില്ലാത്ത വേള്‍ട്ടേജ് ചാര്‍ജ്ജറില്‍ പ്രതിഫലിക്കും. ഉരുകുന്ന വസ്തുക്കളുടെ മേല്‍ ചാര്‍ജ്ജര്‍ ഏറെ നേരം വെയ്ക്കാതിരിക്കുക. അതുപോലെ സ്പാര്‍ക്കോ മറ്റോ കാണുന്നുണ്ടെങ്കില്‍ സര്‍വ്വീസ് സെന്ററുമായി ബന്ധപ്പെടുക. പ്രധാന കാര്യം ഉറപ്പുള്ള, ക്വാളിറ്റിയുള്ള പ്ലഗ്ഗുകളില്‍ നിന്ന് ചാര്‍ജ്ജര്‍ കണക്ട് ചെയ്യുക എന്നതാണ്.

Comments

comments