ലാപ്ടോപ്പിന്റെ ബാറ്ററിയില്‍ ശ്രദ്ധവെയ്ക്കാം


കംപ്യൂട്ടര്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ ഇന്ന് ആദ്യ ചിന്ത ലാപ്ടോപ്പ് വേണോ, ഡെസ്ക് ടോപ്പ് വേണോ എന്നതാണ്. ലാപ്ടോപ്പ് കാഴ്ചയില്‍ ആകര്‍ഷകവും, കൊണ്ടുനടന്ന് ഉപയോഗിക്കാന്‍ സൗകര്യമുള്ളതുമാണെങ്കിലും അതിന്റെ സാധ്യതകള്‍സാഹചര്യത്തിനനുസരിച്ച് മാറുന്നതാണ്. ഉദാഹരണത്തിന് സ്കൂളില്‍ പഠിക്കുന്ന കുട്ടിക്ക് ലാപ്ടോപ്പിനേക്കാള്‍ നല്ലത് ഡെസ്ക്ടോപ്പാണ്. പ്രധാന കാരണം കുട്ടികളുടെ സ്വഭാവികമായ അശ്രദ്ധ കൈപ്പിഴ വരുത്തിയാല്‍ താഴെവീണ് എളുപ്പം നശിക്കാവുന്നതാണ് ലാപ്ടോപ്പ്. ഡെസ്ക്ടോപ്പാണെങ്കില്‍ ഒരിടത്ത് സ്ഥിരമായി വെച്ചാല്‍ അത്തരത്തിലുള്ള തകരാറുകളുണ്ടാവില്ല. രണ്ടാമത്തെ കാര്യം ലാപ്ടോപ്പിന്റെ ബാറ്ററിയെ സംബന്ധിച്ചാണ്. ലാപ്ടോപ്പ് കറന്‍റില്ലാത്തപ്പോളും ഉപയോഗിക്കാം എന്നു പറയുമെങ്കിലും അതിന് വേണ്ടി മടക്കുന്ന പണത്തിന്റെ അളവ് ചെറുതല്ല എന്ന് ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ് വിലകള്‍ താരതമ്യം ചെയ്താല്‍ മനസിലാക്കാം.
ലാപ്ടോപ്പ് ഉപയോഗിക്കുമ്പോള്‍ ലാപ്ടോപ്പ് ബാറ്ററിയില്‍ ശ്രദ്ധവെയ്ക്കുന്നത് ഇതിന്റെ ലൈഫ് പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്നതിന് ഉപകരിക്കും. പതിനഞ്ച് മിനുട്ട് കൂടി ഉപയോഗിക്കാനുള്ള ചാര്‍ജ്ജുണ്ട് എന്ന് മെസേജ് വന്നാല്‍ മുന്നറിയിപ്പുകളൊന്നുമില്ലാതെ ലാപ്ടോപ്പ് ഓഫാകും എന്നു കൂടി മനസിലാക്കണം. പവര്‍ സ്റ്റോറേജില്‍ ശ്രദ്ധയില്ലാതെ സിസ്റ്റം താനെ ഓഫാകുന്നത് വളരെ എളുപ്പത്തില്‍ തകരാറുകളുണ്ടാക്കും എന്ന് പറയേണ്ടതില്ലല്ലോ. ബാറ്ററി യെ സംബന്ധിച്ച് ശ്രദ്ധവെയ്ക്കേണ്ടുന്ന ചില കാര്യങ്ങള്‍.
ആദ്യ ചാര്‍ജജിംഗ് എട്ടുമണിക്കൂറോളമാണ് . ഇത് നിര്‍‌ബന്ധമായും ചെയ്യുക.
ബാറ്ററിയില്‍ വലിയ ആഘാതങ്ങളേല്‍ക്കാതെ നോക്കുക. എക്സ്റേറണല്‍ ബാറ്ററികള്‍ പൊടി പടലങ്ങള്‍ പറ്റാതെ ഉപയോഗിക്കുക.
സിസ്റ്റത്തിന് യോജിച്ച, ലഭ്യമെങ്കില്‍ കമ്പനി പറയുന്ന അതേ മോഡല്‍ ബാറ്ററി ഉപയോഗിക്കുക.

Comments

comments