പെരുച്ചാഴിയില്‍ ലാലേട്ടന്‍ വീണ്ടും മുണ്ട് മടക്കിക്കുത്തി മീശ പിരിക്കുന്നു.


Lalettan back with his vigour in Peruchaaazhi

മോഹന്‍ലാല്‍ ഫാന്‍സുകാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ലാലേട്ടന്‍ വീണ്ടും പഴയ ഗെറ്റപ്പില്‍ എത്തന്നു. മീശയൊക്കെ പിരിച്ച്, മുണ്ടൊക്കെ മടക്കിക്കുത്തി . അരുണ്‍ വൈദ്യനാഥൻ സംവിധാനം ചെയ്യുന്ന ‘പെരുച്ചാഴി’ എന്ന ചിത്രത്തിൽ ലാലേട്ടൻ ഇങ്ങനെയാകും പ്രത്യക്ഷപ്പെടുകയെന്നാണ് റിപ്പോര്‍ട്ട്. പക്ഷെ ഒരിക്കലും അത് ഒരു പക്കാ ആക്ഷൻ സിനിമയാണെന്ന് വിചാരിക്കരുത്. “ഒരു വൻ ബജറ്റ് ചിത്രമായിരിക്കും ‘പെരുച്ചാഴി’. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തിരിച്ചു വരവെന്ന് ഞങ്ങൾ വിശേഷിപ്പിക്കുന്ന ഒരു ലാലേട്ടൻ ചിത്രമായിരിക്കും ഇത്. കിലുക്കം, ചിത്രം, നാടോടിക്കാറ്റ് എന്നിങ്ങനെയുള്ള ചിത്രങ്ങൾ പോലെ ഫുൾ കോമഡി ചിത്രമാണ്. ഇത് കൂടാതെ തന്നെ ലാലേട്ടന്റെ മീശ പിരിക്കലും, മുണ്ട് മടത്തിക്കുത്തുമൊക്കെ ഈ ചിത്രത്തിൽ ഉണ്ടാകും.” ചിത്രത്തിന്റെ നിർമ്മാതാക്കളായ വിജയ്‌ ബാബുവും സാന്ദ്ര തോമസും പറയുന്നു.

English Summary : Lalettan back with his vigour in Peruchaaazhi

Comments

comments