കേരളപ്പിറവി ദിനത്തില്‍ ലാല്‍, മഞ്ജു, സത്യന്‍ ചിത്രം


മോഹന്‍ലാലും മഞ്ഡുവാരിയരും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിനൊടുവില്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഇരുവരും ഒന്നിക്കുന്ന ചിത്രം കേരളപ്പിറവി ദിനത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നു. കൊച്ചിയായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സത്യന്‍ അന്തിക്കാടിന്റെ തൂവല്‍ക്കൊട്ടാരം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്നീ ചിത്രങ്ങളിലാണ് മുമ്പ് മഞ്ജു അഭിനയിച്ചിരുന്നത്. ലാലിനൊപ്പം മഞ്ജു തകര്‍ത്തഭിനയിച്ച ആറാം തമ്പുരാന്‍, കന്മദം എന്നിവയും സൂപ്പര്‍ഹിറ്റുകളായിരുന്നു. എന്നാലിതാദ്യമായാണ് ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത്. ഇന്നസെന്റും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. നടന്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. രഞ്ജന്‍ പ്രമോദിന്റേതാണ് തിരക്കഥ. സമീര്‍ താഹിറാണ് ഛായാഗ്രാഹകന്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് വിദ്യാസാഗറാണ്. ആശിര്‍വീദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary : Lal , Manu warrier – satyan film on Kerala piravi day

Comments

comments