എം.ത്രിയില്‍ ലാലും, ശ്രീനിവാസനും


M3 Movie - Keralacinema.com
കുഞ്ചാക്കോ ബോബനെ നായകനാക്കി പ്രിയം എന്ന ചിത്രം സംവിധാനം ചെയ്ത് സനല്‍ വലിയ ഒരിടവേളക്ക് ശേഷം മടങ്ങിയെത്തുന്നു. എം ത്രി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ലാലും, ശ്രീനിവാസനുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. നവാഗതരായ അനീഷ് ഫ്രാന്‍സിസ്, അരുണ്‍ ഗോപിനാഥ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ടേക്ക് വണ്‍ എന്‍റര്‍‌ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ബിജു ജോണാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ത്രില്ലര്‍ ചിത്രമാണ് എം ത്രി.

Comments

comments