പെരുച്ചാഴികളായി ലാലും മുകേഷും


Lal and Mukesh to become Peruchazhi

തമിഴ് സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ ഒരുക്കുന്ന മലയാള ചിത്രത്തില്‍ മോഹന്‍ലാലും മുകേഷും നായകരാകുന്നു. പെരുച്ചാഴി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇരുവരും രാഷ്ട്രീയക്കാരാണ്. അരുണ്‍ വൈദ്യനാഥന്‍ തന്നെയാണ് തിരക്കഥ എഴുതുന്നതും. അജയന്‍ വേണുഗോപാലനാണ് സിനിമയുടെ സംഭാഷണമെഴുതുന്നത്. വിശ്വനാഥന്‍ എന്ന രാഷ്ട്രീയക്കാരനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മുകേഷ് മന്ത്രിയായ രാഘവനെയും. കേരളത്തിലെ രാഷ്ട്രീയക്കാരാണെങ്കിലും അമേരിക്കയിലെ കഥയാണ് സിനിമ പറയുന്നത്. അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അവിടെ മല്‍സരിക്കുന്ന ഗവര്‍ണര്‍ക്കു വേണ്ടി വോട്ടുപിടിക്കാന്‍ പോകുകയാണ് വിശ്വനാഥന്‍. ഇംഗ്ലീഷ്‌ അറിയാത്ത വിശ്വനാഥന്റെ കളികളാണ് കോമഡിയായി സിനിമയില്‍ പറയുന്നത്. പ്രിയന്റെ അറബീം ഒട്ടകവും മാധവന്‍നായരും എന്ന ചിത്രത്തിനു ശേഷം ഇരുവരും മുഴുനീള കോമഡി അവതരിപ്പിക്കുന്ന ചിത്രമാണിത്. ഫ്രൈഡേ ഫിലിംസിന്‌റെ ബാനറില്‍ സാന്ദ്രാ തോമസും വിജയ്ബാബുവും ചേര്‍ന്നു നിര്‍മിക്കുന്നു. ലാലും മുകേഷും ചേരുന്ന കോമഡിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അമേരിക്കയിലെ താരങ്ങളും ഇതില്‍അഭിനയിക്കുന്നുണ്ട്.

English Summary : Lal and Mukesh to become Peruchazhi

Comments

comments