ലേഡീസ്‍ & ജെന്‍റില്‍മെന്‍ റീമേക്ക് വരുന്നു


Ladies-and-Gentleman - Keralacinema.com
ഏറെ പ്രചാരണങ്ങളും പ്രതീക്ഷകളുമായി വന്ന ലേഡീസ്‍ & ജെന്‍റില്‍മെന്‍ മലയാള സിനിമ പ്രേഷകരുടെ ഇടയില്‍ സമ്മിശ്ര പ്രതികരണമാണ് ഉയര്‍ത്തിയത്. പ്രതീക്ഷിക്കപ്പെട്ട നിലവാരം ചിത്രത്തിനില്ല എന്ന പരാതിയാണ് ഏറെയും. ദിലീപിനെ നായകനാക്കി ചെയ്ത ബോഡിഗാര്‍ഡിനും ഇതേ അവസ്ഥയായിരുന്നു. എന്നാല്‍ അതേ പാതയില്‍ ചിത്രത്തിന് റിമേക്കും വരികയാണ്. ഹിന്ദിയിലും, തമിഴിലുമാണ് ചിത്രം റീമേക്ക് ചെയ്യുക. സംവിധാനം സിദ്ദിഖ് തന്നെ നിര്‍വ്വഹിക്കുമെങ്കിലും മലയാളത്തില്‍ അഭിനയിച്ച ആരും റീമേക്കുകളില്‍ ഉണ്ടാകില്ല. സല്‍മാന്‍ ഖാനെ നായകനാക്കിയ ബോഡിഗാര്‍ഡ് ഹിന്ദി റീമേക്ക് വന്‍ വിജയം നേടുകയും, നൂറുകോടി ക്ലബ്ബിലെത്തുകയും ചെയ്തിരുന്നു.

Comments

comments