റിലീസിന് മുന്‍‍പേ ലാഭം നേടി ലേഡീസ് & ജെന്‍റില്‍മെന്‍


Ladies-and-Gentleman - Keralacinema.com
റിലീസ് ചെയ്യാന്‍ ഇനിയും ദിവസങ്ങളിരിക്കേ തന്നെ ലാഭം നേടി ലേഡീസ് & ജെന്‍റില്‍മെന്‍ ചരിത്രം സൃഷ്ടിക്കുന്നു. പത്തുകോടി രൂപ മുടക്കി നിര്‍മ്മിച്ച ഈ ചിത്രം ഇതിനകം പതിനൊന്നര കോടി രൂപ ലാഭം നേടിയതായാണ് കണക്ക്. റീമേക്ക്, സാറ്റലൈറ്റ്- ഓവര്‍സീസ് റൈറ്റുകള്‍ വഴിയാണ് ഇത്രയും വരുമാനം ചിത്രം നേടിയത്. സംവിധായകന്‍ സിദ്ദിഖിന് ഇന്നുള്ള ഡിമാന്‍ഡും, മോഹന്‍ലാലിന്‍റെ സാന്നിധ്യവുമാണ് ചിത്രത്തെ ഇത്ര ലാഭം നേടാന്‍ സഹായിച്ചത്. സിദ്ദിഖിന് ഒരു കോടി രൂപയാണത്രേ പ്രതിഫലം. കാസനോവ എന്ന ബിഗ്ബഡ്ജറ്റ് ചിത്രം മോഹന്‍ലാലിനെ നായകനാക്കി എടുത്ത് കൈപൊള്ളിച്ച സി.ജെ റോയിയും, ആന്‍റണി പെരുമ്പാവൂരും ചേര്‍ന്നാണ് ലേഡീസ് & ജെന്‍റില്‍മെന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം വിഷു റിലീസാണ്.

Comments

comments