കുഞ്ഞനന്തന്‍റെ കട മെയ് 24ന്


Kunjananthante kada release - Keralacinema.com
സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന കുഞ്ഞനന്തന്‍റെ കട മെയ് 24 ന് തീയേറ്ററുകളിലെത്തും. ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രത്തിന് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടി ഒരു സാധാരണക്കാരനായ ഒരു പലചരക്ക് കച്ചവടക്കാരന്‍റെ വേഷത്തിലാണ് ആ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും സലിം അഹമ്മദ് തന്നെയാണ്. നൈല ഉഷയാണ് ചിത്രത്തിലെ നായിക. ബാലചന്ദ്രമേനോന്‍, സലിം കുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അലന്‍സ് മീഡിയയാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് മധു അമ്പാട്ടാണ്.

Comments

comments