കുഞ്ചാക്കോ ബോബന്‍ ശിക്കാരി ശംബുവാകുന്നു


Kunjacko Boban to become Shikari Shambu

2013 എന്ന വര്‍ഷവും ചാക്കോച്ചന് നല്ല തുടക്കമായിരുന്നു. കൈ നിറയെ ചിത്രങ്ങള്‍. കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളില്‍ താമശയുണ്ടാകുമെങ്കിലും ഒരു മുഴുനീള ഹാസ്യ ചിത്രം ചെയ്തിട്ടില്ലെന്നു പറയാം. അതിനു പരിഹരിക്കാനാവണം കുഞ്ചാക്കോ ഇത്തവണ ഒരു മുഴുനീള ഹാസ്യചിത്രവുമായി എത്തുന്നത്. ചിത്രത്തിന്‍റെ പേരു കേട്ടാല്‍ തന്നെ അറിയാം ഇതൊരു ഹാസ്യചിത്രമാണെന്ന് ‘ശിക്കാരി ശംഭു!’

കുട്ടികളുടെ മാസികയായ ബാലരമയിലെ പേടിത്തൊണ്ടനായ ശിക്കാരി ശംഭു അബദ്ധങ്ങള്‍ ചെയ്യുന്നതില്‍ നിന്നുമാണ് സാഹസിക രക്ഷപ്പെട്ട് നായകനായി മാറുകയും അതില്‍ അഹങ്കരിക്കുകയും ചെയ്യുന്ന കഥാപാത്രമാണ്. ഇതിനു സമാനമായ വേഷം തന്നെയാണ് ശിക്കാരി ശംഭു എന്ന ചിത്രത്തില്‍ ചാക്കോച്ചനും. കഥ കേട്ട് ചാക്കോച്ചന്‍ സമ്മതം മൂളിയതായി തിരക്കഥാകൃത്ത് നിഷാദ് കോയ പറഞ്ഞു. വിശുദ്ധന്‍ എന്ന ചിത്രമാണ് ചാക്കോച്ചന്റേതായി ഒടുവില്‍ റിലീസ് ആയത്.

English Summary : Kunjacko Boban to become Shikari Shambu

Comments

comments