കുഞ്ഞാലി മരക്കാര്‍ അഥവാ ബിഗ് ബി


Mammoootty as kunhalimarakkar - Keralacinema.com
ചരിത്ര പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രങ്ങള്‍ക്കൊക്കെ ബിഗ് ബഡ്ജറ്റാവാറാണ് പതിവ്. പഴശ്ശിരാജ എന്ന ചിത്രത്തിന് ശേഷം വീണ്ടും മമ്മൂട്ടി നായകനായി ഒരു ചരിത്രസിനിമ ആരംഭിക്കാനൊരുങ്ങുന്നു. ഏറെക്കാലമായി പറഞ്ഞ് കേള്‍ക്കുന്ന കുഞ്ഞാലിമരയ്ക്കാരാണ് ചിത്രം. ചിത്രം സംവിധാനം ചെയ്യുന്നത് ആക്ഷന്‍ ചിത്രങ്ങളുടെ സ്പെഷലിസ്റ്റ് അമല്‍ നീരദാണ്. തിരക്കഥ എഴുതുന്നത് ശങ്കര്‍ രാമകൃഷ്ണന്‍. പ്രിഥ്വിരാജും ഒരു പ്രധാന വേഷം ഈ ചിത്രത്തില്‍ ചെയ്യുന്നുണ്ട്. പ്രിഥ്വിരാജ് കൂടി അംഗമായ ഓഗസ്റ്റ് സിനിമ എന്ന നിര്‍മ്മാണ കമ്പനിയാണ് കുഞ്ഞാലിമരയ്ക്കാര്‍ നിര്‍മ്മിക്കുക. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മുടക്ക് മുതലുള്ള ചിത്രമാവും ഇതെന്നാണ് വാര്‍ത്തകള്‍. കണ്ണൂര്‍, റാസല്‍ഖൈമ, ഗോവ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.

Comments

comments