മെയില്‍ നഴ്‌സായി കുഞ്ചാക്കോ ബോബന്‍ എത്തുന്നു


Kunchacko Boban is Coming as Male Nurse

വ്യത്യസ്തമായ കഥാപാത്രങ്ങളില്‍ തിളങ്ങിക്കൊണ്ടിരിക്കുന്ന കുഞ്ചാക്കോ ബോബന്‍ തന്‍റെ അടുത്ത ചിത്രത്തില്‍ മെയില്‍ നഴ്സായി എത്തുന്നു. ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരും ഹോം നഴ്‌സ് എന്ന് തന്നെയാണ്. പതിനെട്ടു പെണ്‍ നഴുമാരില്‍ കുഞ്ചാക്കോ ബോബന്‍റെ കഥാപാത്രം മാത്രമാണ് മെയില്‍ നഴ്സ്. ഒരു ഗായകനാകാന്‍ ആഗ്രഹിച്ച് ജീവിത സാഹചര്യങ്ങളാല്‍ നഴ്സായ ചാക്കോച്ചന്‍റെ ജീവിതത്തില്‍ തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ചിത്രത്തിലെ നായികയെയും മറ്റ് കഥാപാത്രങ്ങളെയും തീരുമാനിച്ചു വരുന്നതേയുള്ളൂ. ചാക്കോച്ചന്‍റെ ഇനി പുറത്തു വരാനിരിക്കുന്ന ചിത്രം ലോപോയിന്‍റെ, പോളി ടെക്നിക്ക് എന്നിവയാണ്.

English Summary : Kunchacko Boban is Coming as Male Nurse

Comments

comments