KuaiZip – ഫയലുകള്‍ കംപ്രസ് ചെയ്യാം


ഓണ്‍ലൈനായി പല ഫയലുകള്‍ ഒരഡ്രസിലേക്ക് തന്നെ ഷെയര്‍ ചെയ്യണമെങ്കില്‍ അതിന് വേണ്ടി അല്പ നേരം ചെലവഴിക്കേണ്ടി വരും. ഫയലുകള്‍ പലതായി ചിതറിക്കിടക്കുകയും ചെയ്യും. വേഗത്തില്‍ സെന്‍ഡ് ചെയ്യാനുള്ള ഒരു മാര്‍ഗ്ഗം ഫയല്‍ സിപ് ചെയ്യുക എന്നതാണ്. എന്നാല്‍ പല ഫയലുകള്‍ ഒന്നിച്ച്ചേര്‍ക്കുക കൂടി ചെയ്താല്‍ കൂടുതല്‍ നല്ലതാണ്.അത്തരത്തിലൊരു സിപ് പ്രോഗ്രാമാണ് KuaiZip.
kuaizip - Compuhow.com
വിന്‍ഡോസ് സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഫ്രീ കംപ്രസിങ്ങ് ടൂളാണ് KuaiZip.. ZIP, 7Z എന്നിവയെയും ഈ പ്രോഗ്രാം സപ്പോര്‍ട്ട് ചെയ്യും. KZ എന്ന ഇതിലെ കംപ്രസിങ്ങ് ഫോര്‍മാറ്റ് മറ്റ് കംപ്രഷന്‍ ടൂളുകളെ അപേക്ഷിച്ച് കൂടുതല്‍ ചെറുതാക്കാന്‍ സഹായിക്കും. ഡിസ്ക് ഇമേജുകളും ഇതില്‍ കംപ്രസ് ചെയ്യാനാവും.

http://www.kuaizip.com/en/download.html

Comments

comments