Kidzy കുട്ടികള്‍ക്കൊരു ബ്രൗസര്‍


ഇന്ന് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പുസ്തകങ്ങളേക്കാള്‍ ഉപയോഗിക്കപ്പെടുന്നത് ഇന്റര്‍നെറ്റാണ്. ഇക്കാര്യത്തില്‍ കുട്ടികളും പിന്നോക്കമല്ല. പഠനസംബന്ധമായ വിവരങ്ങള്‍ കുട്ടികള്‍ ബഹുഭൂരിപക്ഷവും ഇന്ന് ശേഖരിക്കുന്നത് ഇന്റര്‍നെറ്റില്‍ നിന്നാണ്.
ചെറിയകുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധാരണ ബ്രൗസറുകള്‍ നല്കുന്നത് അത്ര നല്ല നീക്കമാകില്ല. കുട്ടികള്‍ക്ക് ഉപയോഗിക്കാനുള്ള ഒരു സ്പെഷ്യല്‍ ബ്രൗസറാണ് Kidzy.
Kidzy browser - Compuhow.com
കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ലേ ഔട്ടാണ് ഈ ബ്രൗസറിന്റേത്.
ഇതില്‍ സൈറ്റുകള്‍ ബുക്ക് മാര്‍ക്ക് ചെയ്യുന്നത് വളരെ രസകരമാണ്. ആദ്യം ലിങ്ക് നല്കിയ ശേഷം താഴെയുള്ള അനേകം ചിത്രങ്ങളില്‍ ഒന്നില്‍ ക്ലിക്ക് ചെയ്യണം.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് സമയ നിയന്ത്രണവും, തെരഞ്ഞെടുക്കപ്പെട്ട സൈറ്റുകള്‍ മാത്രം ബ്രൗസ് ചെയ്യാനാകും വിധം സെറ്റ് ചെയ്യുകയും ചെയ്യാം.

http://kidzy.org/

Comments

comments