കുട്ടികള്‍ക്ക് വീഡിയോ കാണാന്‍ കിഡിയോസ്


Kideos - Compuhow.com
കുട്ടികളെ അടക്കിയിരുത്താന്‍ പലരും പ്രയോഗിക്കുന്ന വിദ്യയാണ് കംപ്യൂട്ടറില്‍ വീഡിയോകള്‍ കാണിക്കുക എന്നത്. ഇന്‍റര്‍നെറ്റ് കണക്ഷനുള്ളവര്‍ പലപ്പോഴും യുട്യൂബൊക്കെ കുട്ടികള്‍ക്കായി തുറന്ന് വെയ്ക്കാറുണ്ടാവും. നമ്മള്‍ അവിടെ നിന്ന് മാറിപ്പോയാല്‍ അവര്‍ അവരുടേതായ പര്യവേഷണങ്ങളിലേര്‍പ്പെടും.

സ്വഭാവികമായും അഡല്‍ട്ട് കണ്ടന്‍റ് വീഡിയോകള്‍ സൈഡില്‍ പ്രത്യക്ഷപ്പെടാനും ഇടയുണ്ട്. ഇത് പലപ്പോഴും പ്രശ്നമാകും. നിങ്ങള്‍ തന്നെ സെര്‍ച്ച് ചെയ്യമ്പോളും ഇത്തരം വീഡിയോകളുടെ തമ്പ് നെയിലുകള്‍ കാണാനിടയാകും. ഇക്കാരണത്താല്‍ തന്നെ യുട്യൂബില്‍ കുട്ടികള്‍ അത്ര സുരക്ഷിതരല്ല.

ധൈര്യമായി ചെറിയ കുട്ടികള്‍ക്ക് തുറന്ന് കൊടുക്കാവുന്ന ഒരു വീഡിയോ സൈറ്റുണ്ടെങ്കില്‍ അത് ഏറെ സഹായകരമായിരിക്കും. അവര്‍ തന്നെ ബ്രൗസ് ചെയ്താലും അബദ്ധത്തില്‍ പോലും മോശം വീഡിയോ ലിങ്കുകളിലേക്ക് പോവാതിരുന്നുകൊള്ളും.

ഇതിന് സഹായിക്കുന്ന ഒരു സൈറ്റാണ് Kideos.com. 1-10 പ്രായത്തില്‍ പെടുന്ന കുട്ടികളെ ഉദ്ദേശിച്ചുള്ള സൈറ്റാണിത്. കൃത്യമായ സ്ക്രീനിങ്ങിന് ശേഷമേ ഇതില്‍‌ വീഡിയോകള്‍ പബ്ലിഷ് ചെയ്യാറുള്ളൂ. അതിനാല്‍ തന്നെ രക്ഷിതാക്കള്‍ക്ക് ധൈര്യമായി കുട്ടികള്‍ക്ക് ഈ സൈറ്റ് തുറന്ന് കൊടുക്കാം.
ആകര്‍ഷകമായ ഇന്റര്‍ഫേസും, പ്രായത്തിനനുയോജ്യമായ കണ്ടന്‍റ് വിഭാഗങ്ങളും, ദിവസേനയുള്ള അപ്ഡേഷനുകളും ഈ സൈറ്റിനെ ഏറെ ആകര്‍ഷകമാക്കുന്നു.

Comments

comments