സിസ്റ്റത്തില്‍ കീലോഗറുണ്ടൊയെന്ന് കണ്ടുപിടിക്കാം.


ഇന്‍റര്‍നെറ്റില്‍ ഇപ്പോള്‍ ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ് കീലോഗറുകള്‍. നിങ്ങളുടെ കംപ്യൂട്ടര്‍ ഉപയോഗം ട്രാക്ക് ചെയ്യുന്നു എന്ന് മാത്രമല്ല ടൈപ്പ് ചെയ്യുന്ന പാസ് വേഡുകളും മറ്റും മനസിലാക്കി ദുരുപയോഗപ്പെടുത്തുകയും ചെയ്യും. ഏറെ ശ്രദ്ധിക്കേണ്ടുന്ന ബാങ്ക് അക്കൗണ്ട് പാസ് വേഡുകള് നഷ്ടപ്പെട്ടാലുണ്ടാകാവുന്ന പ്രശ്നങ്ങള്‍ ചെറുതാവില്ല.
നിങ്ങള്‍ വേറൊരു സിസ്റ്റം ഉപയോഗിക്കുമ്പോളോ, മറ്റുള്ളവര്‍ ഉപയോഗിച്ച ശേഷം നിങ്ങളുടെ കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോളോ അതില്‍ കീ ലോഗറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല എന്ന് മനസിലാക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.
Remove keyloggers - Compuhow.com
1. ctrl+alt+del അടിച്ച് ടാസ്ക്മേനേജര്‍ തുറന്ന് അപരിചിതമായ പ്രോഗ്രാമുകളുണ്ടോയെന്ന് പരിശോധിക്കുക.

2. സ്റ്റാര്‍ട്ട് അപ് ടാസ്ക് എടുത്ത് അവ നിരീക്ഷിക്കുക. റണ്‍ബോക്സില്‍ msconfig എന്ന് ടൈപ്പ് ചെയ്താല്‍ ഇതെടുക്കാം. ഏതൊക്കെ പ്രോഗ്രാമുകളാണ് റണ്‍ ചെയ്യുന്നത് എന്ന് നോക്കുക.

3. ആന്റി വൈറസ് ഉപയോഗിച്ച് ഇടക്ക് സിസ്റ്റം സ്കാന്‍ ചെയ്യുക.

4. ഒരു കീലോഗര്‍ ഡിറ്റക്ടര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

Comments

comments