Keyboard shortcust കീ ബോര്‍ഡ് ഷോര്‍ട്ട് കട്ടുകള്‍ (തുടര്‍ച്ച)



1. Ctrl + A = വാക്കുകളും ചിത്രങ്ങളും സെലക്ട് ചെയ്യുവാന്‍ Select all (including text, graphics).
2. Ctrl + B = വാക്കുകള്‍ കട്ടികൂട്ടുന്നതിന് Bold.
3. Ctrl + I = വാക്കുകള്‍ ചരിച്ചെഴുതുന്നതിന് Italic.
4. Ctrl + U = വാക്കുകള്‍ അടിയില്‍ വരയിടുന്നതിന് Underline.
5. Ctrl + C = നമ്മുക്ക് ആവശ്യമുള്ളത് പകര്‍ത്തുന്നതിന്/കോപ്പി ചെയ്യുന്ന തിന് Copy.

6. Ctrl + V = കോപ്പി ചെയ്ത ഭാഗങ്ങള്‍ മറ്റൊരിടത്ത് പകര്‍ത്തുന്ന തിന് Paste.
7. Ctrl + X = ആവശ്യമുള്ള വാക്കുകള്‍, ചിത്രങ്ങള്‍ അടര്‍ത്തിയെടുക്കുന്ന തിന് Cut.
8. Ctrl + F = ഏതെങ്കിലും വാക്കുകളോ വാക്യങ്ങളോ, പേജു നമ്പറോ കണ്ടെത്തുന്നതിന് Find.
9. Ctrl + Z = അവസാനം ചെയ്ത ഒരു പ്രവൃത്തി തിരുത്തുന്നതിന് Undo.
10. Ctrl + Y = തിരുത്തിയ പ്രവൃത്തി പഴയപോലെ ആക്കുന്നതിന് Redo.
11. Ctrl + P = പ്രിന്റ് ചെയ്യേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പേജ് തുറക്കുന്നതിന് Open the print dialog.
12. Ctrl + K = ആവശ്യമുള്ള പ്രോഗ്രാമുകളുടെ/വെബ് പേജ് എന്നിവയുടെ സൂചകം/പദങ്ങള്‍ ചേര്‍ക്കുന്നതിന് Insert link.
13. Ctrl + L = ടൈപ്പ് ചെയ്ത ഉള്ളടക്കമോ ചിത്രങ്ങളോ ഇടതുവശം ക്രമീകരിക്കുന്നതിന് Left align.
14. Ctrl + E = മദ്ധ്യത്തില്‍ ക്രമീകരിക്കുക Center align.
15. Ctrl + R = വലതുവശം ക്രമീകരിക്കുക Right align.
16. Ctrl + M = മാര്‍ജിന്‍ ക്രമീകരിക്കുന്നതിന് Indent.
17. Ctrl + (left arrow) = ഒരു വാക്ക് ഇടത്തോട്ട് നീങ്ങുന്നതിന് Moves one word to the left.
18. Ctrl + (right arrow) = ഒരു വാക്ക് വലത്തോട്ട് നീങ്ങുന്നതിന് Moves one word to the right.
19. Ctrl + (up arrow) = കേസര്‍ ഒരു ഖണ്ഡികയുടെ ആദ്യം കൊണ്ടുവരുന്നതിന് Moves cursor to the beginning of the paragraph.
20. Ctrl + (down arrow) = കേസര്‍ ഖണ്ഡികയുടെ അവസാനം കൊണ്ടുവരുന്നതിന് Moves cursor to the end of the paragraph.
21. Ctrl + Shift + F = അക്ഷരങ്ങള്‍ തെരെഞ്ഞെടുക്കുന്നതിന് Change font.
22. Ctrl + Shift + * പ്രിന്റില്‍ വരാത്ത അക്ഷരങ്ങളോ ചിഹ്നങ്ങളോ ഒളിപ്പിക്കുന്നതിനും ദൃശ്യമാകുന്നതിനും. View/hide non-printing characters.
23. Ctrl + Del = കേസറിന് വലുത് വശത്തുള്ള ഒരു വാക്ക്/അക്ഷരം നീക്കം ചെയ്യുന്നതിന് Deletes word to the right of cursor.
24. Ctrl + Backspace = കേസറിന് ഇടതുവശത്തുള്ള ഒരു വാക്ക്/അക്ഷരം ഒഴിവാക്കുന്നതിന് Deletes word to the left of cursor.
25. Ctrl + End = കേസര്‍ തുറന്നുവച്ച് പേജിന്റെ അവസാനം കൊണ്ടുവരുന്നതിന് Moves cursor to the end of document.
26. Ctrl + Home = കേസര്‍ ഒരു പേജിന്റെ ആദ്യഭാഗത്ത് കൊണ്ടുവരുന്നതിന് Moves cursor to the beginning of document.
27. Ctrl + Spacebar = ടൈപ്പു ചെയ്ത വാക്കുകളോ രൂപമാറ്റം വരുത്തിയ പദങ്ങളോ അതിന്റെ യഥാര്‍ത്ഥ സ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിന്. Reset highlighted text to the default font.
28. Ctrl + 1 = ടൈപ്പു ചെയ്ത ഭാഗങ്ങള്‍ ഒറ്റ അകലത്തില്‍ ക്രമീകരിക്കുന്നതിന് Single-space.
29. Ctrl + 2 = ടൈപ്പു ചെയ്ത വരികളോ ഖണ്ഡികയോ ആകെത്തന്നെയോ രണ്ടു വരി അകലത്തില്‍ ക്രമീകരിക്കുന്നതിന് Double-space.
30. Ctrl + 5 = ഒന്നര അകലത്തില്‍ ക്രമീകരിക്കുന്നതിന് 1.5-line.
31. Ctrl + Alt + 1 = ടൈപ്പ് ചെയ്ത വാക്കുകള്‍ തലക്കെട്ടു രൂപത്തില്‍ ക്രമീകരിക്കുന്നതിന് Format text: heading 1.
32. Ctrl + Alt + 2 = വലുപ്പം അധികമാക്കുന്നതിന്/മറ്റൊരു രൂപത്തില്‍ മാറ്റുന്നതിന് Format text: heading 2.
33. Ctrl + Alt + 3 = തലക്കെട്ട് മൂന്ന് എന്ന അനുപാതത്തിലേക്ക് മാറ്റുന്നതിന് Format text: heading 3.

Comments

comments