കുഞ്ചായ്ക്കൊപ്പം കീർത്തിയില്ല


ഓർഡിനറി എന്ന സിനിമ സംവിധാനം ചെയ്ത സുഗീതും കുഞ്ചാക്കോയും വീണ്ടുമൊന്നിക്കുന്ന ചിത്രത്തില്‍ നായികയായി കീർത്തി സുരേഷ് അഭിനയിക്കില്ല. തിരക്കുകൾ കാരണമാണ് കീർത്തി ഈ സിനിമയിൽ നിന്ന് പിന്മാറിയത്. കീർത്തിക്ക് പകരം അന്തരിച്ച നടൻ രതീഷിന്റെ മകൾ പാർവതി രതീഷിനെ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കുഞ്ചാക്കോ ബോബനൊപ്പം ബിജു മേനോനും ഈചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ദുബായിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരായാണ് ഇവർ എത്തുന്നത്. മലപ്പുറത്തുകാരനായ മുസ്ലീമായാണ് ബിജു എത്തുക. സുരാജ് വെഞ്ഞാറമൂട്, നീരജ് മാധവ്, നിയാസ് ബക്കർ, സിദ്ദിഖ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. നിഹാദ് കോയയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.

English summary : Keerthi is not with Kunchacko

Comments

comments