കീര്‍ത്തി സുരേഷ് യൂത്ത് ഐക്കണ്‍ പൃഥ്വിരാജിന്‍റെ നായികയാവുന്നു


Keerhi Suresh to become the Heroine of Youth Icon Prithivraj

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്‍റെ ഗീതാഞ്ജലിയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച കീര്‍ത്തി സുരേഷ് യൂത്ത് ഐക്കണ്‍ പൃഥ്വിരാജിന്‍റെ നായികയാവുന്നു. തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍ മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിലാണ് പൃഥ്വിരാജും കീര്‍ത്തി സുരേഷും ജോഡി ചേരുന്നത്. അഭിയും ഞാനും തുടങ്ങിയ ഹിറ്റുകള്‍ ഒരുക്കിയ രാധാ മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ചിത്രീകരണം അടുത്തമാസം തുടങ്ങുമെന്ന് നിര്‍മാതാവ് ഗൗതം മേനോന്‍ അറിയിച്ചു. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ വേട്ടയാട് വിളയാട്, കാക്ക കാക്ക, വാരണം ആയിരം, വിണ്ണൈത്താണ്ടി വരുവായാ, എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ഗൗതം മേനോന്‍. ഇപ്പോള്‍ ദിലീപ് നായകനാകുന്ന റിങ് മാസ്റ്ററിലാണ് കീര്‍ത്തി അഭിനയിക്കുന്നത്.

English Summary : Keerhi Suresh to become the Heroine of Youth Ccon Prithivraj

Comments

comments