ലാപ്‌ടോപ്പിന്റെ മോണിട്ടര്‍ ഓഫ് ചെയ്യാം


ഡെസ്‌ക്ടോപ്പ് കംപ്യൂട്ടറിന്റെ മോണിട്ടര്‍ ഓഫ് ചെയ്യുന്ന്ത് നിസാരമാണ്. സ്വിച്ച് ഒന്ന് അമര്‍ത്തിയാല്‍ മതി.എന്നാല്‍ ലാപ്‌ടോപ്പിന്റെയോ?
ഒറ്റക്ലിക്ക് വഴി ലാപ്‌ടോപ്പിന്റെ മോണിട്ടര്‍ ഓഫ് ചെയ്യാനുപയോഗിക്കുന്ന ഒരു പ്രോഗ്രാമാണ് Dark-Turn off monitor.
ഇത് എങ്ങനെ സെറ്റ് ചെയ്യാമെന്ന് നോക്കാം.

ആദ്യം Dark ഡൗണ്‍ലോഡ് ചെയ്യുക.
അണ്‍സിപ്പ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക
ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഡെസ്‌ക് ടോപ്പില്‍ കാണുന്ന ഐക്കമില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക.

ഇത് സിസ്റ്റം ട്രേയില്‍ വരും.

ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ ലാപ്‌ടോപ്പ് മോണിട്ടര്‍ ഓഫാവും. മൗസ് മുവ് ചെയ്താല്‍ പഴയപടി ആയിക്കൊള്ളും.

ഇതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് വിന്‍ഡോസിനൊപ്പം ഓട്ടോമാറ്റികായി ഓണായി വരുന്നവിധം സെറ്റ്‌ചെയ്യാം.

Comments

comments