കംപ്യൂട്ടറുപയോഗിച്ച് കണ്ണ് കേടാകാതിരിക്കാന്‍………


കംപ്യൂട്ടറില്‍ സ്ഥിരമായി ജോലി ചെയ്യുന്നവര്‍ക്ക് പല ശാരീരിക പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. അതില്‍ ഏറ്റവും സാധാരണമായത് കണ്ണ് സംബന്ധിച്ചുള്ളവയാണ്.
ഇതിന് മുമ്പ് F lux തുടങ്ങിയ ചില ആപ്ലിക്കേഷനുകളെ ഇവിടെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ കൃത്യമായ ഇടവേളകളില്‍ കണ്ണിന് വിശ്രമം നല്കാന്‍ ഓര്‍മ്മിപ്പിക്കുന്നവയാണ്. ഇതാ മറ്റ് രണ്ട് പ്രോഗ്രാമുകള്‍ കൂടി.

EVO (Flash)
Evo eye - Compuhow.com
ക്രോം, ഫയര്‍ഫോക്സ് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് ലഭ്യമാക്കാവുന്ന ഒരു ആപ്ലിക്കേഷനാണിത്. ബ്രേക്കിന് സമയമാകുമ്പോള്‍ ഒരു അലാം സൗണ്ടും, ഒരു നോട്ടിഫിക്കേഷന്‍ ഫുള്‍സ്ക്രീനിലും കാണാനാവും. അതോടൊപ്പം കണ്ണിന് ഗുണകരമായ ചില എക്സര്‍സൈസ് നിര്‍ദ്ദേശങ്ങളും ലഭിക്കും.

http://www.protectyourvision.org/

FadeTop
Fadetop - Compuhow.com
വിന്‍ഡോസില്‍ ഉപയോഗിക്കാവുന്ന ഒരു പോര്‍ട്ടബിള്‍ ആപ്ലിക്കേഷനാണ് ഇത്. നിശ്ചയിക്കപ്പെട്ട ടൈം ഇന്റര്‍വെല്ലുകളില്‍ സ്ക്രീനില്‍ ട്രാന്‍സ്പെരന്റായ ഒരു പാളി വന്നുമൂടും. അതില്‍ എത്ര സമയമാണ് റെസ്റ്റ് എന്നും കാണാം. സമയം അവസാനിക്കുമ്പോള്‍ അത് താനെ മാറിക്കൊള്ളും.

http://fadetop.com/

Comments

comments