അമ്മയാകാന്‍ കാവ്യ


kavya-madhavan - Keralacinema.com
വിവാഹവും, വിവാഹമോചനവും കരിയറില്‍ ചെറിയ തളര്‍ച്ച വരുത്തിയ കാവ്യ മാധവന്‍ ഇപ്പോള്‍ വ്യത്യസ്ഥങ്ങളായ വേഷങ്ങള്‍ പരീക്ഷിക്കാന്‍ മടി കാണിക്കുന്നില്ല. അനില്‍ കുഞ്ഞാപ്പ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഇരുപത് വയസുകാരന്റെ അമ്മയുടെ വേഷമാണ് കാവ്യ ചെയ്യുന്നത്. വിവാഹത്തിന് മുമ്പുള്ള ജീവിതവും മകന് ഇരുപത് വയസാകുന്നത് വരെയുമുള്ള സംഭവങ്ങളാണ് ചിത്രത്തിന്റെ കഥ. ആഷിഖ് അബുവിന്റെ അഞ്ച് സുന്ദരികള്‍, സോഹന്‍ലാലിന്‍റെ കഥ വീട് എന്നീ ചിത്രങ്ങളിലും കാവ്യ അഭിനയിക്കുന്നുണ്ട്. കരിയറില്‍ പിടിച്ച് നില്ക്കാന്‍ വേഷങ്ങളില്‍ വ്യത്യസ്ഥത പരീക്ഷിക്കുയാണ് കാവ്യ ഇപ്പോള്‍. കാവ്യയുടേതായി അവസാനമിറങ്ങിയ ബ്രേക്കിങ്ങ് ന്യൂസ് ലൈവ് തീയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടില്ല.

Comments

comments