കാവ്യ മാധവനും വിജയ്‌ ബാബുവും ഒന്നിക്കുന്നു


Kavya Madhavan and Vijay Babu pairs

കാവ്യ മാധവന്‍ ഇപ്പോള്‍ വളരെ സെലക്ടീവാണെന്നു തോന്നുന്നു. ഈയിടെയായി കാവ്യയെ വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമേ കാണുന്നുള്ളൂ. അതും തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രം. കഴിഞ്ഞ വർഷം ലോക്പാൽ, ബ്രേക്കിംഗ് ന്യൂസ്‌ ലൈവ് എന്നീ രണ്ടു ചിത്രങ്ങൾ മാത്രമേ കാവ്യ ചെയ്തിരുന്നുള്ളൂ. ഇപ്പോള്‍ കാവ്യ നായികാ പ്രാധാന്യമുള്ള ഒരു ചിത്രവുമായി എത്തുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ എത്തുന്ന ചിത്രത്തില്‍ നായകനാവുന്നുത് വിജയ് മേനോനാണ്. എന്‍റേതല്ലാത്ത കാരണത്താല്‍ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത സകുടുംബം ശ്യാമള എന്ന ചിത്രത്തിന് ശേഷം സംവിധായകൻ രാധാകൃഷ്ണൻ മംഗലത്തും തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയും ഒന്നിക്കുന്നുവെന്നതാണ്. അനു എന്ന സാധാരണ വീട്ടമ്മയെയാണ് കാവ്യ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അടുക്കളയുടെ നാല് ചുമരുകൾക്കുള്ളിൽ ജീവിക്കുന്ന അനു അപ്രതീക്ഷിതമായി പ്രശസ്തയാകുന്നു. തുടർന്ന് അവളുടെ ജീവിതം മറ്റുള്ളവർക്ക് പല തരത്തിലും സഹായകമാകുന്നതാണ് കഥയുടെ പ്രമേയം. ഇതില്‍ കാവ്യയുടെയും വിജയിന്‍റെയും മകനായി സനുഷയുടെ അനുജന്‍ സനൂപും അഭിനയിക്കുന്നു. പ്രതാപ് പോത്തൻ, പി ബാലചന്ദ്രൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

English Summary : Kavya Madhavan and Vijay Babu pairs

Comments

comments