കാശ്മീരിന്‍റെ പേര് മാറ്റി


Kashmir renamed - Keralacinema.com
സുരേഷ് ഗോപി നീണ്ട ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്ന ജോഷി ചിത്രത്തിന്‍റെ പേര് മാറ്റി. കാശ്മീര്‍ എന്ന് പേരിട്ടിരുന്ന ചിത്രത്തിന് സലാം കാശ്മീര്‍ എന്നാണ് പുതിയ പേര്. ജയറാമും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഒന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായ ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂളിലാണ് സുരേഷ് ഗോപി ജോയിന്‍ ചെയ്യുക. ടോമി ഈപ്പന്‍ ദേവസി എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് വര്‍ണ്ണചിത്രയുടെ ബാനറില്‍ മാഹാ സുബൈറാണ്.

Comments

comments