എം.പി ത്രിയില്‍ നിന്ന് കരോക്കെ നിര്‍മ്മിക്കാം- ഓഡാസിറ്റി ഉപയോഗിച്ച്


പാട്ടുപാടാന്‍ ഇഷ്ടമുള്ളവര്‍ക്ക് താല്പര്യമുള്ളതാണല്ലോ കരോക്കെകള്‍. പാട്ടുപാടുമ്പോള്‍ മാത്രമല്ല വെറുതെയിരുന്ന് കേള്‍ക്കാനും രസമുള്ളതാണ് പ്രിയപ്പെട്ട പാട്ടുകളുടെ കരോക്കെകള്‍. എന്നാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പാട്ടുകളുടെ കരോക്കെകള്‍ എളുപ്പം ലഭിക്കണമെന്നില്ല. വേണമെങ്കില്‍ നിങ്ങള്‍ക്ക് സ്വയം കരോക്കെകള്‍ നിര്‍മ്മിക്കാം. ഇതിന് വേണ്ടത് ഓഡാസിറ്റി എന്ന മികച്ച ഫ്രീ ഓഡിയോ എഡിറ്റര്‍ മാത്രം.
Download

ആദ്യം നിങ്ങളുടെ കംപ്യൂട്ടറില്‍ ഓഡാസിറ്റി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇനി ഫയല്‍ എടുത്ത് ഓപ്പണില്‍ ഇംപോര്‍ട്ട് എടുത്ത് ഓഡിയോയില്‍ ക്ലിക്ക് ചെയ്യുക.(File > Open or File > Import > Audio )

ഫയല്‍ ലോഡ് ചെയ്താല്‍ രണ്ട് ട്രാക്കുകളായി ഓഡിയോ കാണാന്‍ സാധിക്കും. ഇത് സ്റ്റീരിയോ ഓഡിയോയുടെ രണ്ട് ട്രാക്കുകളാണ്. ഇവയെ സ്പ്ലിറ്റ് ചെയ്യുകയാണ് നമ്മളാദ്യം ചെയ്യേണ്ടത്. മുകളില്‍ ഇടത് വശത്ത് കാണുന്ന ചെറിയ ത്രികോണത്തില്‍ ക്ലിക്ക് ചെയ്ത് മെനുവില്‍ സ്പ്ലിറ്റ് സ്റ്റീരിയോ ട്രാക്ക് (Split Stereo Track)സെലക്ട് ചെയ്യുക.

ഇപ്പോള്‍ നിങ്ങള്‍ക്ക് രണ്ട് ട്രാക്കുകളും വേര്‍പെടുത്തി കിട്ടി. അതിലൊരെണ്ണത്തില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്യുക. മെനുവില്‍ Effects എടുത്ത് Invert സെലക്ട് ചെയ്യുക.

ഇനി രണ്ട് ട്രാക്കിന്റെയും മുകളിലെ ത്രികോണ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് മെനുവില്‍ മോണോ എന്നാക്കുക. ഇത് വളരെ പ്രധാനപ്പെട്ട സ്റ്റെപ്പാണ്.

ഇത് ചെയ്യാതിരുന്നാല്‍ വോക്കല്‍ ട്രാക്കില്‍ തന്നെ അവശേഷിക്കും. ഇനി പ്ലേ ചെയ്ത് നോക്കാം.
ഇത് ഓഡിയോ ഫയലായി കണ്‍വെര്‍ട്ട് ചെയ്യാന്‍ തേര്‍ഡ് പാര്‍ട്ടി പ്രോഗ്രാം ആയ LAME Mp3 encoder ഉപയാഗിക്കാം.

ഒരു കാര്യം ശ്രദ്ധിക്കുക. എല്ലാ ഓഡിയോഫയലുകളും ഇങ്ങനെ കരോക്കെയാക്കാന്‍ സാധിക്കുകയില്ല. കൂടുതല്‍ സാങ്കേതികവിദ്യകളുപയോഗിച്ച് നിര്‍മ്മിക്കുന്ന മ്യൂസിക് ട്രാക്കുകളില്‍ ഇത് വര്‍ക്ക് ചെയ്യാന്‍ സാധ്യത കുറവാണ്. സാധാരണ ടുട്രാക്ക് ഓഡിയോകളില്‍ പ്രായോഗികമാവും.

Comments

comments