കളിമണ്ണ് പൂര്‍ത്തിയായി


Kalimannu Movie - Keralacinema.com
ബ്ലെസ്സി സംവിധാനം ചെയ്യുന്ന കളിമണ്ണ് ഷൂട്ടിംഗ് പൂര്‍ത്തിയായി. ശ്വേത മേനോന്‍റെ പ്രസവ ചിത്രീകരണം വിവാദത്തിനിടയാക്കിയ ചിത്രത്തില്‍ ശ്വേത മേനോനും, ബിജു മേനോനുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഒരമ്മയുടെയും കുട്ടിയുടെയും ഗര്‍ഭാവസ്ഥയിലും, ശേഷവുമുള്ള കഥയാണ് ഈ ചിത്രം പറയുന്നത്. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും ബ്ലെസ്സി തന്നെയാണ്. ബോംബെയാണ് ചിത്രത്തിന്‍റെ പ്രധാന പശ്ചാത്തലം. സുഹാസിനി, അനുപം ഖേര്‍ എന്നിവരും സംവിധായകരായ പ്രിയദര്‍ശന്‍, ബി. ഉണ്ണികൃഷ്ണന്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. എം. ജയചന്ദ്രനാണ് സംഗീത സംവിധാനം. ചിത്രം നിര്‍മ്മിക്കുന്നത് തോമസ് തിരുവല്ലയാണ്.

Comments

comments