കളിമണ്ണിന്‍റെ പോസ്ററിലും വിവാദംശ്വേതാമോന്റെ യഥാര്‍ത്ഥ പ്രസവംരംഗം ചിത്രീകരിച്ചതിന്റെ പേരില്‍ തുടങ്ങിയ വിവാദം ഇനിയും അടങ്ങിയില്ല. ഇപ്പോള്‍ കളിമണ്ണിന്‍റെ പോസ്റ്ററില്‍ എത്തിനില്‍ക്കുന്നു അത്. പോസ്ററില്‍ നഗ്നമായ വയറു കാണിച്ച് പൂര്‍ണഗര്‍ഭിണിയായ ശ്വേതയാണുള്ളത്. മുന്നിലിരിക്കുന്ന ഒരു പുരുഷന്‍ വയറിനു മുകളില്‍ എന്തോ വരയ്ക്കാന്‍ തുടങ്ങുന്നുമുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പോസ്ററര്‍ സിനിമാലോകത്ത് ഇതോടെതന്നെ ചൂടന്‍ ചര്‍ച്ചയായിക്കഴിഞ്ഞു. പ്രസവ ചിത്രീകരണം ഉണ്ടാക്കിയ മുറുമുറുപ്പുകള്‍ ഈ പോസ്റര്‍ പ്രചരിക്കുന്നതോടെ അധികരിക്കുമെന്നുറപ്പ്.

സിനിമ ചര്‍ച്ച ചെയ്യുന്ന പ്രമേയം ഗര്‍ഭധാരണവും പ്രസവവും മാതൃത്വവുമായതുകൊണ്ട് തന്നെ ചിത്രത്തിന് ഏറ്റവും യോജിച്ച പോസ്റര്‍ ഇത് തന്നെയാണെന്നാണ് അണിയറയുടെ വിശദികരണം. അതേസമയം കളിമണ്ണ് പ്രദര്‍ശത്തിനുള്ള അവസാന തയ്യാറെടുപ്പുകളിലാണ്.

Comments

comments