കല്യാണിസത്തില്‍ കൈലാഷും അനന്യയും


നവാഗതനായ അനുറാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കല്യാണിസം എന്ന ചിത്രത്തിലൂടെ അനന്യയും കൈലാഷും ഒന്നിക്കുന്നു. അന്യനാട്ടിലെ നിയമക്കുരുക്കുകളില്‍ അകപ്പെട്ട് കഴിയുന്ന ഒരു മലയാളി കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് കല്യാണിസം. ഭര്‍ത്താവ് പോലീസ് കസറ്റഡിയിലാകുന്നതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം സ്വയമേല്ക്കുന്ന ഭാര്യ കല്യാണിയുടെ ബുദ്ധിപരമായ നീക്കങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ അനുറാം തന്നെ തിരക്കഥയുമെഴുതിയിരിക്കുന്ന ചിത്രം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത് ഗള്‍ഫിലാണ്. മുകേഷ്,് അനന്യ, സഫടികം ജോര്‍ജ്, കൊച്ചു പ്രേമന്‍ ആല്‍ബര്‍ട്ട് അലക്‌സ് , സതീഷ്‌മേനോന്‍, അനില്‍ ഇബ്രാഹിം, താര എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഫോര്‍ ഫിലിംസിന്റെ ബാനറില്‍ അഭിലാഷ് മല്യ, പ്രജീഷ്, ജയസേനന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നത്.
English summary : Kailash and Ananya in Kalyanism

Comments

comments