കടല്‍ കടന്നെത്തുന്ന മാത്തുക്കുട്ടി


Kadal kadannu oru mathukutty - Keralacinema.com
പണമുണ്ടാക്കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ജര്‍മ്മനിയില്‍ പോയി മടങ്ങി വരുന്ന മാത്തുക്കുട്ടിയെന്ന് മധ്യതിരുവിതാംകൂറുകാരന്റെ കഥയാണ് കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയിലൂടെ രഞ്ജിത് പറയുന്നത്. മാറിപ്പോയ കേരളത്തിന്‍റെ സാമൂഹ്യവ്യവസ്ഥയിലേക്ക് മടങ്ങി വരുന്ന ഒരു പ്രവാസിയുടെ അനുഭവങ്ങളാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. മമ്മൂട്ടി മാത്തുക്കുട്ടിയാകുന്ന ചിത്രത്തിന് സംവിധായകന്‍ ആദ്യം ജര്‍മ്മന്‍ റിട്ടേണ്‍സ് എന്നായിരുന്നു പേരിട്ടത്. മോഹന്‍ലാല്‍, ദിലീപ് എന്നിവരും അതിഥി താരങ്ങളായെത്തുന്ന ചിത്രത്തില്‍ നൈല ഉഷ എന്ന പുതുമുഖമാണ് നായിക. നെടുമുടിവേണു, ബാലചന്ദ്രമേനോന്‍,സിദ്ധിക്ക്, പ്രേംപ്രകാശ്, നന്ദു , കോട്ടയം നസീര്‍, കവിയൂര്‍ പൊന്നമ്മ, മീരാനന്ദന്‍ തുടങ്ങിയവരഭിനയിക്കുന്നു. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, പൃഥ്വിരാജ്, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു.

Comments

comments