ജമ്പ് ഷെയര്‍…ഇന്‍സ്റ്റന്‍റ് ഫയല്‍ ഷെയറിങ്ങ് 200 ല്‍ പരം ഫോര്‍മാറ്റുകള്‍ക്ക്


നിരവധി ഓണ്‍ലൈന്‍ സ്റ്റോറേജ് സര്‍വ്വീസുകള്‍ ഇന്ന് നിലവിലുണ്ട്. ഗൂഗിളിന്റെ ഗൂഗിള്‍ ഡ്രൈവ്, മൈക്രോസോഫ്റ്റിന്റെ സ്കൈഡ്രൈവ്, ഡ്രോപ്പ് ബോക്സ്, ബോക്സ്, തുടങ്ങി മികച്ച സര്‍വ്വീസുകള്‍. ഇവയെല്ലാം പ്രധാനമായും ഫയലുകള്‍ സ്റ്റോര്‍ ചെയ്യാനും പിന്നീട് ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാനുമായാണ്. എന്നാല്‍ ഇന്‍സ്റ്റന്‍റായ ഒരു ഫയല്‍ ഷെയറിങ്ങിന് ഇവ അത്ര ഉപകാരപ്പെടും എന്ന് തോന്നുന്നില്ല.
ജമ്പ് ഷെയര്‍ ബീറ്റ സ്റ്റേജിലുള്ള ഇന്‍സ്റ്റന്റ് ഫയല്‍ ഷെയറിങ്ങിനായുള്ള ഒരു സര്‍വ്വീസാണ്. ഇത് വഴി നിങ്ങള്‍ക്ക് ഫയലുകള്‍ അപ് ലോഡ് ചെയ്യുകയും, അവയുടെ ലിങ്ക് ഇമെയിലായി ഷെയര്‍ ചെയ്യുകയോ, അതല്ലെങ്കില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ഷെയര്‍ ചെയ്യുകയോ ചെയ്യാം.
ഇതില്‍ തന്നെ ഫയല്‍ വ്യവര്‍ ഉള്ളതിനാല്‍ ഫയല്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം മാത്രം കാണാനാവുന്ന അവസ്ഥ മാറ്റി ഫയല്‍ കണ്ടിട്ട് തന്നെ ഡൗണ്‍ലോഡിങ്ങ് നടത്താം.

വളരെ ക്ലീന്‍ ഇന്‍റര്‍ ഫേസാണ് ജമ്പ് ഷെയറിന്റേത്. ഫയലുകള്‍ അപ്ലോഡ് ചെയ്യാന്‍ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് മെത്തേഡ് ഉപയോഗിക്കാം. സിംഗിള്‍ ഫോള്‍ഡറായി പല ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും. ഫയലുകള്‍ രണ്ടാഴ്ചത്തേക്ക് സ്റ്റോര്‍ ചെയ്യപ്പെടും. കാലാവധി മുകള്‍ഭാഗത്ത് ഡിസ്പ്ലേ ചെയ്യുകയും ചെയ്യും.
റിയല്‍ ടൈം ഷെയറിങ്ങ് ലഭിക്കുന്ന സര്‍വ്വീസാണ് ജമ്പ് ഷെയര്‍. ഇതിലെ ഫയല്‍ വ്യുവര്‍ 200 ഓളം ഫോര്‍മാറ്റുകളെ സപ്പോര്‍ട്ട് ചെയ്യും. വീഡിയോഫയലുകളും ഇതില്‍ കാണാന്‍ സാധിക്കും. ക്രോമിലാണ് മികച്ച രീതിയില്‍ ഇത് വര്‍ക്ക് ചെയ്യുക.
നിലവില്‍ ജമ്പ് ഷെയര്‍ ഉപയോഗിക്കാന്‍ അക്കൗണ്ട് ആവശ്യമില്ല.

http://jumpshare.com/

Comments

comments