JPEG ഫോട്ടോകളുടെ സൈസ് കുറയ്ക്കാം..ക്വാളിറ്റി കുറയാതെ…


ഡിജിറ്റല്‍ ക്യാമറയിലെടുക്കുന്ന ചിത്രങ്ങളുടെ സൈസ് വളരെ കൂടുതലായിരിക്കും. മിക്കവരും മാക്‌സിമം പിക്‌സലിലാണ് ചിത്രം എടുക്കാറ്. ഇങ്ങനെ എടുത്ത ചിത്രങ്ങളുടെ സൈസ് കുറയ്ക്കുന്ന പ്രോഗ്രാമുകളെ കഴിഞ്ഞ ഏതാനും പോസ്റ്റുകളില്‍ പരിചയപ്പെടുത്തിയിരുന്നു. ഈ പോസ്റ്റില്‍ ജെപിഇജി ഇമേജുകള്‍ ക്വാളിറ്റി കുറയാതെ എങ്ങനെ സൈസ് കുറയ്ക്കാമെന്ന് പരിശോധിക്കുന്നു.
വലിയ സൈസിലുള്ള ചിത്രങ്ങള്‍ നെറ്റിലൂടെയുള്ള അയക്കലുകള്‍ക്കും., ഷെയറിങ്ങിനും ഒരു ബുദ്ധിമുട്ടാണ്. സൈസ് കുറയുന്നതനുസരിച്ച് നിങ്ങളുടെ സ്‌റ്റോര്‍ ചെയ്ത ചിത്രങ്ങളുടെ എണ്ണവും കൂട്ടാം.
JPEG MINI എന്നത്ഓണ്‍ലൈന്‍ ഫോട്ടോ ഒപ്റ്റിമൈസേഷന്‍ സര്‍വ്വീസാണ്. ജെപിഇജി ഫോര്‍മാറ്റുകള്‍ മാത്രമേ ഇതില്‍ സപ്പോര്‍ട്ട് ചെയ്യൂ. സൈസ് അഞ്ചിലൊന്നായി കുറയ്ക്കാന്‍ ഇതില്‍ സാധിക്കും. എന്നാല്‍ ക്വാളിറ്റിക്ക് കുറവ് വരില്ല.
ഇത് ഉപയോഗിക്കാന്‍ ആദ്യം സൈന്‍ഇന്‍ ചെയ്യണം.

അക്കൗണ്ട് ഓപ്പണ്‍ ചെയ്താല്‍ ഫോട്ടോ അപ്ലോഡ് ചെയ്യാം.

സൈസിനനുസരിച്ചുള്ള സമയം പ്രൊസസിംഗിന് എടുക്കും. ഇതിന്റെ വിവരം നിങ്ങളുടെ ഇമെയിലില്‍ ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങള്‍ കംപ്രസ്ഡ് സിപ് ഫോര്‍മാറ്റിലേ ലഭിക്കൂ.
പികാസയില്‍ നിന്നും, Flicker ല്‍ നിന്നും നേരിട്ട് അപ് ലോഡ് ചെയ്യാന്‍ സാധിക്കും.

Comments

comments