ജോയ് മാത്യുവിന് തിരക്ക്


Joy mathew getting bussy - Keralacinema.com
ഷട്ടര്‍ എന്ന ചിത്രം സംവിധാനം ചെയ്ത ജോയ് മാത്യു ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്‍മാരിലൊരാളായി മാറിയിരിക്കുന്നു. അഭിനയത്തില്‍ സജീവമായിക്കഴിഞ്ഞ ജോയ് മാത്യു ആമേന്‍ എന്ന ചിത്രത്തിലെ വൈദികന്‍റെ വേഷം ഏറെ ശ്രദ്ധേയമാക്കി. പുതുതായി വരാനിരിക്കുന്ന റാസ്പുട്ടിന്‍, നിവിന്‍ പോളി നായകനാകുന്ന 1983, പ്രണയകഥ, നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമി എന്നീ ചിത്രങ്ങളിലൊക്കെ ജോയ് മാത്യു അഭിനയിക്കുന്നുണ്ട്. അടുത്ത സംവിധാന സംരംഭത്തിന് തയ്യാറെടുക്കുന്നതിനൊപ്പം അഭിനയത്തിലും സജീവമായി നില്ക്കാനാണ് ഇദ്ദേഹത്തിന്‍റെ തീരുമാനം.

Comments

comments