ജോസ്‌തോമസും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു


Jose Thomas and Kunjchacko Boban combines

നിരവധി കോമഡി ചിത്രങ്ങള്‍ ചെലവ്‌ കുറഞ്ഞരീതിയില്‍ ചെയ്തു വിജയിച്ച ജോസ് തോമസ് ഇത്തവണ ദിലീപിനെ ഒഴിവാക്കി കുഞ്ചാക്കോ ബോബനെ കൂട്ടുപിടിച്ചിരിക്കുന്നു. ദിലീപ് ജോസ് തോമസിന്‍റെ വന്‍ വിജയചിത്രമായ ശൃംങ്കാരവേലനു ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെയില്‍ നഴ്സ്. ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നതുപോലെ കുഞ്ചാക്കോയുടെ കഥാപാത്രം ഒരു മെയില്‍ നഴ്സാണ്. പതിനെട്ടു നഴ്‌സമാര്‍ക്കിടയിലെ ഏക പുരുഷ നഴ്‌സാണ് കുഞ്ചാക്കോ. ഗാനരംഗത്ത്‌ ഏറെ താല്‍പര്യമുണ്ടെങ്കിലും ജീവിത പ്രാരാബ്‌ധങ്ങള്‍ മൂലം നഴ്‌സിങ്‌ ജോലി സ്വീകരിക്കേണ്ടി വരികയും ചെയ്യുന്ന യുവാവിന്റെ കഥയാണ്‌ ചിത്രം പറയുന്നത്‌. ജയേഷ്‌ കുട്ടമത്ത്‌ നിര്‍മിക്കുന്ന ചിത്രത്തിന്‌ തിരക്കഥ ഒരുക്കുന്നത്‌ സേതുവാണ്‌.

English Summary : Jose Thomas and Kunjchacko Boban combines

Comments

comments