ജോണ്‍ ഹോനായി രണ്ടാം വരവിനൊരുങ്ങുന്നു


ഇന്‍ ഹരിഹര്‍നഗര്‍ കണ്ടവര്‍ ആരും തന്നെ ജോണ്‍ഹോനായിയെ മറന്നു കാണില്ല. എന്നാല്‍ രണ്ടും മൂന്നും ഭാഗവുമായി ഇന്‍ഹരിഹര്‍ നഗര്‍ വീണ്ടും മലയാളികളെ തേടി വന്നു കൊണ്ടേയിരിക്കുമ്പോഴെല്ലാം ആദ്യ ഭാഗത്ത്‌ വെച്ച്‌ തന്നെ ആന്‍ഡ്രൂസിന്റെ അമ്മച്ചി കത്തിച്ചു കൊന്ന ജോണ്‍ഹോനായിയെ പിന്നീട് എവിടെയും കണ്ടില്ല. ഇപ്പോഴിതാ ജോണ്‍ ഹോനായി കേന്ദ്ര കഥാപാത്രമായി സിനിമ ഒരുങ്ങുന്നു. ഫസലിന്റെ തിരക്കഥയില്‍ നവാഗതനായ ടി എ തൗഫീഖ്‌ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ജോണ്‍ഹോനായിയാണ്‌. ജോണ്‍ഹോനായി എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഹരിഹര്‍ നഗറിലെ തരികിടകളാണ്‌ ആ നാല്‍വര്‍ സംഘവുമുണ്ട്‌. ഫസലിന്റെ തിരക്കഥയിലാണ്‌ ചിത്രം തൗഫീഖ്‌ ഒരുക്കുന്നത്‌. ജോണ്‍ഹോനിയിയുടെ വേഷത്തില്‍ ഞെട്ടിച്ച റിസബാവ ഈ ചിത്രത്തിലുണ്ടെന്നാണ്‌ സൂചനകള്‍. മുകേഷ്‌, ജഗദീഷ്‌, സിദ്ധിഖ്‌, അശോകന്‍ എന്നിവരും ഒപ്പമുണ്ട്‌. ഇവര്‍ക്ക്‌ പുറമേ സുരാജ്‌ വെഞ്ഞാറമ്മൂട്‌, മാമുക്കോയ, കോട്ടയം നസീര്‍, കലാഭവന്‍ നവാസ്‌, ഷാജു തുടങ്ങിയവരാണ്‌ മറ്റുതാരങ്ങള്‍.

English Summary : John Honai is gearing up for second coming

Comments

comments