മറ്റൊരാളുടെ തിരക്കഥയുമായി ജിത്തുജോസഫിന്‍റെ പുതിയ ചിത്രം


Jithu Joseoh New Film is With Another Persons Story

മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്റെ സൂപ്പര്‍ഹിറ്റ് വിജയത്തിനു ശേഷം ജിത്തു ജോസഫ് തന്‍റെ പുതിയ ചിത്രത്തിന്‍റെ പണികളിലേക്ക് കടന്നു. എന്നാല്‍ ഇത്തവണ പതിവിന് വിപരീതമായി വേറൈാരാളുടെ തിരക്കഥയാണ് ജിത്തും സംവിധാനം നിര്‍വഹിക്കുന്നത്. സ്വന്തമായി കഥയും തിരക്കഥയും എഴുതുന്ന രീതിമാറ്റി ഇത്തവണ നിര്‍മമാതാക്കള്‍ തന്നെയാണ് കഥയെഴുതുന്നത്. തിരക്കഥയെഴുതുന്നത് രാജേഷ് വര്‍മ്മയും. തിരക്കഥയുടെ അവസാനമിനുക്കു പണികളിലാണ് തിരക്കഥാകൃത്തും സംവിധായകനും. മുന്‍ചിത്രങ്ങളെ പോലെ ത്രില്ലറോ ഇന്‍വെസ്റ്റിഗേഷനോ ഇല്ലാത്ത ഒരു കൂള്‍ മൂവിയാണ് ഉദ്ദേശിക്കുന്നതെന്ന് ജിത്തു ജോസഫ് പറഞ്ഞു. ചിത്രത്തിലെ താരങ്ങളെ തീരുമാനിച്ചിട്ടില്ല. മിക്കവാറും ഇതൊരു സൂപ്പര്‍താര ചിത്രമായിരിക്കില്ലെന്നും തിരക്കഥ മുഴുവനും പൂര്‍ത്തിയായാല്‍ മാത്രമേ താരങ്ങളെ തീരുമാനിക്കുകയുള്ളൂവെന്ന് സംവിധായകന്‍ പറഞ്ഞു. ഒരു മാറ്റത്തിനു വേണ്ടിയാണ് മറ്റൊരാളുടെ തിരക്കഥയില്‍ സംവിധാനം ചെയ്യുന്നതെന്ന് ജിത്തു വ്യക്തമാക്കി.

English summary : Jithu Joseoh new Film is with Another Persons Story

Comments

comments